ആംഗ്സൈറ്റി കുറയ്ക്കാൻ ആലിയ ഭട്ട് ചെയ്യുന്ന 'ടെക്നിക്'; ഇത് ആര്‍ക്കും പരീക്ഷിക്കാം...

Published : Aug 19, 2023, 10:41 PM IST
ആംഗ്സൈറ്റി കുറയ്ക്കാൻ ആലിയ ഭട്ട് ചെയ്യുന്ന 'ടെക്നിക്'; ഇത് ആര്‍ക്കും പരീക്ഷിക്കാം...

Synopsis

വിഷാദം (ഡിപ്രഷൻ), ഉത്കണ്ഠ (ആംഗ്സൈറ്റി) എന്നിവയാണ് ഏറ്റവുമധികം പേര്‍ നേരിടുന്ന മാനസികാരോഗ്യപ്രശ്നങ്ങള്‍. ഇവ രണ്ടിനും ചികിത്സയെടുക്കാൻ സാധിക്കും. എങ്കിലും പൂര്‍ണമായും ആശ്വാസം ലഭിക്കാൻ വ്യക്തികളും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ ഇന്ന് ഉയര്‍ന്നുകേള്‍ക്കാറുണ്ട്. ഇത് തീര്‍ച്ചയായും സ്വാഗതാര്‍ഹമായ മാറ്റം തന്നെയാണ്. പ്രത്യേകിച്ച് ലോകത്തില്‍ തന്നെ ഏറ്റവുമധികം വിഷാദരോഗികളുള്ള രാജ്യം ഇന്ത്യയാണെന്ന റിപ്പോര്‍ട്ട് ഏറെ ആശങ്കപ്പെടുത്തുന്ന ഈ സമീപകാലത്ത്- ഇത്തരം ചര്‍ച്ചകളെല്ലാം പ്രതീക്ഷ നല്‍കുന്നതാണ്.

വിഷാദം (ഡിപ്രഷൻ), ഉത്കണ്ഠ (ആംഗ്സൈറ്റി) എന്നിവയാണ് ഏറ്റവുമധികം പേര്‍ നേരിടുന്ന മാനസികാരോഗ്യപ്രശ്നങ്ങള്‍. ഇവ രണ്ടിനും ചികിത്സയെടുക്കാൻ സാധിക്കും. എങ്കിലും പൂര്‍ണമായും ആശ്വാസം ലഭിക്കാൻ വ്യക്തികളും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇത്തരത്തില്‍ ആംഗ്സൈറ്റിയെ ഫലപ്രദമായി ചെറുക്കാൻ സഹായിക്കുന്നൊരു 'ടെക്നിക്' ആണ് പരിചയപ്പെടുത്തുന്നത്. ആംഗ്സൈറ്റി അഥവാ ഉത്കണ്ഠ വ്യക്തികളുടെ ജീവിതത്തിന്‍റെ പല മേഖലകളെയും പ്രതികൂലമായി ബാധിക്കാം. അകാരണമായ ഭയം വന്ന് മൂടുക, സംശയങ്ങള്‍ വന്ന് മനസ് അസ്വസ്ഥതമാവുക, ആശങ്കകള്‍ കൊണ്ട് പിടയുന്ന അവസ്ഥ, നെഞ്ചിടിപ്പ് ഉയരല്‍, തളര്‍ച്ച, ഹൃദയാഘാതം വന്ന് മരിക്കുകയാണോ എന്ന് വരെ തോന്നിയേക്കാവുന്ന അവസ്ഥകളെല്ലാം ആംഗ്സൈറ്റി മൂലമുണ്ടാകാം. 

പതിവായി ആംഗ്സൈറ്റി നേരിടുന്നത് വ്യക്തിയുടെ ബന്ധങ്ങള്‍, ജോലി, ഉത്പാദനക്ഷമത, ക്രിയാത്മക ജീവിതം, സാമൂഹികജീവിതം എന്നിവയെ എല്ലാം മോശമായി ബാധിക്കും. നിരാശയും കൂടെ ചേര്‍ന്നാല്‍ ആത്മഹത്യാപ്രവണത വരെ ഇത്തരക്കാരിലുണ്ടാകാം. എത്രമാത്രം അപകടമാണ് ആംഗ്സൈറ്റി എന്നതിനെ കുറിച്ച് സൂചിപ്പിക്കാനാണ് ഇവയെല്ലാം വിശദീകരിച്ചത്.

'ആസ്ക് മീ എനിതിംഗ്' എന്ന ഇൻസ്റ്റ സെഷനില്‍ ബോളിവുഡ് താരം ആലിയ ഭട്ടിനോട് ഒരാള്‍ ചോദിച്ചു, എങ്ങനെയാണ് നിങ്ങള്‍ ആംഗ്സൈറ്റിയെ അതിജീവിക്കുന്നത്? ഒരു അഭിനേന്ത്രി എന്ന നിലയില്‍ ഇത്തരം മാനസികാവസ്ഥകളിലൂടെ നിങ്ങള്‍ കടന്നുപോകുന്നുണ്ടായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

ഇതിന് ഉത്തരമായി ആലിയ പങ്കുവച്ചത്- നമ്മള്‍ നേരത്തെ സൂചിപ്പിച്ച 'ടെക്നിക്' തന്നെയാണ്. 

ആംഗ്സൈറ്റി വരുമ്പോള്‍ പലരും അതിനെ മറ്റെന്തെങ്കിലും വച്ച് കവര്‍ ചെയ്യാൻ ശ്രമിക്കാറുണ്ട്. ഓക്കെ ആണ് എന്ന് സ്വയം വരുത്തിത്തീര്‍ക്കാൻ ശ്രമിക്കും. എന്നാല്‍ അങ്ങനെ ചെയ്യരുത്. ആംഗ്സൈറ്റി വന്നുകഴിഞ്ഞാല്‍ അത് അനുഭവിക്കുക. ജീവിതത്തിന് ഉയര്‍ച്ച താഴ്ചകളുണ്ടല്ലോ. അപ്പോള്‍ ഇതിലൂടെയെല്ലാം നാം  കടന്നുപോകേണ്ടി വരാം- ആലിയ പറയുന്നു.

ഇത്രയും ആമുഖമായി പറഞ്ഞ ശേഷം ആംഗൈസ്റ്റി കൈകാര്യം ചെയ്യാൻ താൻ എടുക്കാറുള്ള 'ടെക്‍നിക്കി'ലേക്ക് ആലിയ എത്തി. 

'ആംഗ്സൈറ്റി വരുമ്പോള്‍ ഞാനെപ്പോഴും ചെയ്യുന്നത് എന്താണെന്ന് വച്ചാല്‍ ഏതെങ്കിലും അഞ്ച് സാധനങ്ങളില്‍ എന്‍റെ ശ്രദ്ധ പതിപ്പിക്കും. നമുക്ക് തൊടാനോ കേള്‍ക്കാനോ മണക്കാനോ എല്ലാം കഴിയുന്ന സാധനങ്ങളില്‍. ഇതൊരു മികച്ച പരിശീലനമാണ്. ഇതില്‍ നമ്മള്‍ നമ്മുടെ കാഴ്ചയും കേള്‍വിയും രുചിയും സ്പര്‍ശനശേഷിയും ഘ്രാണശക്തിയുമെല്ലാം മറ്റെന്തിലേക്കെല്ലാമോ ആയി കേന്ദ്രീകരിക്കുകയാണ്...' - ആലിയ പറയുന്നു. 

5-4-3-2-1 എന്നാണ് ശരിക്കും ഈ ടെക്നിക്കിന്‍റെ പേര്. ഉത്കണ്ഠ അധികരിച്ച് നെഞ്ചിടിപ്പ് കൂടി പ്രശ്നമാകുന്നുവെന്നൊക്കെ തോന്നുന്ന സമയത്ത്, ആദ്യം നമുക്ക് കാണാവുന്ന അഞ്ച് സാധനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. അവയെ പേര് വിളിച്ച് തിരിച്ചറിയാം. ഇനി നമുക്ക് 'ഫീല്‍' ചെയ്യാൻ സാധി്കുന്ന നാല് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാം. അവയും പറഞ്ഞുകൊണ്ട് തന്നെ തിരിച്ചറിയാം. ഇത് കഴിഞ്ഞാല്‍ കേട്ടുകൊണ്ടിരിക്കുന്ന മൂന്ന് തരം ശബ്ദത്തിലേക്കാക്കാം ശ്രദ്ധ. ഇനി ആ സമയത്ത് ലഭ്യമായിട്ടുള്ള രണ്ട് ഗന്ധങ്ങളിലേക്ക് പോകാം. ഇവയും ഫോക്കസ് ചെയ്യണം. അവസാനമായി ഏതെങ്കിലും ഒരു രുചിയിലേക്കും ഫോക്കസ് കൊടുക്കണം. 

നമ്മുടെ ചിന്തകളെ അനാവശ്യമായ കുരുക്കുകളില്‍ നിന്ന് മോചിപ്പിച്ച് അവയെ ഉത്കണ്ഠയില്‍ നിന്ന് അകറ്റിയെടുക്കുന്നതാണ് ഈ തന്ത്രം. ഇത് വളരെ ഫലപ്രദമായി തന്നെ ആംഗ്സൈറ്റി, പാനിക് അറ്റാക്ക് എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കുന്നതാണ്.

Also Read:-മകളെ കുറിച്ച് രസകരമായി പറഞ്ഞ് ഷാരൂഖ്; ഭാര്യക്കും മതിവരും വരെ അഭിനന്ദനം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചീസ് വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് പ്രേമി ദിനം, ചില ചീസ് വിശേഷങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം