മകള്‍ സുഹാന ഒരു പൊതുച‍ടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ട് ഗൗരി ഖാൻ കുറിച്ച വൈകാരികമായ വരികളുടെ തുടര്‍ച്ചയെന്നോണമാണ് ഷാരൂഖും 'എക്സ്'ല്‍ (പഴയ ട്വിറ്റര്‍) കുടുംബത്തെ കുറിച്ചെഴുതിയത്. 

കുടുംബത്തെ കുറിച്ച് പലപ്പോഴും പരസ്യമായി പങ്കുവയ്ക്കുന്നയാളാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. മകൻ ആര്യൻ, മകള്‍ സുഹാന, ഭാര്യ ഗൗരി ഖാൻ എന്നിവരെ കുറിച്ചെല്ലാം ഷാരൂ് വേദികളിലും സോഷ്യല്‍ മീഡിയയിലും അഭിമുഖങ്ങളിലുമെല്ലാം സംസാരിക്കാറുണ്ട്. 

ഷാരൂഖിന്‍റെ കുടുംബാംഗങ്ങളെല്ലാം തന്നെ പരസ്പരം ഏറെ ചേര്‍ത്തുപിടിക്കുകയും കരുതലോടെ കൂടെനില്‍ക്കുകയും ചെയ്യുന്നവര്‍ തന്നെയാണെന്ന് ഇവരുടെ പല അഭിമുഖങ്ങളും വീഡിയോകളുമെല്ലാം തെളിയിക്കുന്നതാണ്. മക്കളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ഷാരൂഖ് ഇടാറുള്ള കമന്‍റുകളും ഇത് തെളിയിക്കാറുണ്ട്. 

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തന്നെ ഭാര്യ ഗൗരിയെ മതി വരുവോളം പ്രശംസിച്ചിരിക്കുകയാണ് കിംഗ് ഖാൻ. ഗൗരിയെ പ്രശംസിക്കുന്നതിനിടെ തന്നെ മകള്‍ സുഹാനയെ കുറിച്ച് പറഞ്ഞ രസകരമായ കമന്‍റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മകള്‍ സുഹാന ഒരു പൊതുച‍ടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ട് ഗൗരി ഖാൻ കുറിച്ച വൈകാരികമായ വരികളുടെ തുടര്‍ച്ചയെന്നോണമാണ് ഷാരൂഖും 'എക്സ്'ല്‍ (പഴയ ട്വിറ്റര്‍) കുടുംബത്തെ കുറിച്ചെഴുതിയത്. 

ഷാരൂഖിനൊപ്പം താനാദ്യമായി പങ്കെടുത്തത് ഒരു പുസ്തക പ്രകാശനത്തിലായിരുന്നു. ഇപ്പോള്‍ അതുപോലൊരു പരിപാടിയില്‍ തന്നെ സുഹാനയും സംസാരിക്കുന്നത് കാണുമ്പോള്‍ ജീവിതചക്രം പൂര്‍ത്തിയായത് പോലെ തോന്നുന്നു എന്നാണ് ഗൗരി കുറിച്ചിരുന്നത്. 

ഈ പോസ്റ്റ് പങ്കിട്ടുകൊണ്ട് ഷാരൂഖും കുടുംബത്തെ കുറിച്ച് കുറിക്കുകയായിരുന്നു. അതെ നമ്മുടെ ജീവിതചക്രം പൂര്‍ത്തിയാവുകയാണ്, നമ്മുടെ കുഞ്ഞുങ്ങള്‍ തന്നെയാണ് അത് പൂര്‍ത്തിയാക്കാൻ സഹായിക്കുന്നത്. അവരെ മൂന്ന് പേരെയും ഈ രീതിയില്‍ വളര്‍ത്തിയെടുക്കാൻ നീ ഒരുപാട് ചെയ്തു. അവരെ പഠിപ്പിച്ചു. സ്നേഹം പങ്കുവയ്ക്കുന്നതിന്‍റെ അഭിമാനവും ആനന്ദവും എന്താണെന്ന് അവരെ അറിയിച്ചു. സുഹാന അക്കാര്യത്തില്‍ മിടുക്കിയുമാണ്. എല്ലാം ശരിയാണ് പക്ഷേ അവളുടെ നുണക്കുഴി എന്‍റേതാണ്- എന്നായിരുന്നു ഷാരൂഖ് കുറിച്ചത്. 

ഇതില്‍ അവസാനമായി മകളുടെ നുണക്കുഴിയുടെ അവകാശം മാത്രം സ്നേഹപൂര്‍വം തട്ടിയെടുക്കുന്ന- അച്ഛന്‍റെ കുറുമ്പാണ് ആരാധകര്‍ക്ക് ഏറെ ഇഷ്ടമായിരിക്കുന്നത്. ഇങ്ങനെ കുറുമ്പോടെ സംസാരിക്കാൻ തങ്ങളുടെ പ്രിയതാരത്തിന് മാത്രമേ കഴിയൂ എന്നും ഇത് കേള്‍ക്കാനാണ് തങ്ങള്‍ക്ക് എപ്പോഴുമിഷ്ടമെന്നും ആരാധകര്‍ എസ്ആര്‍കെയുടെ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നു. 

മുമ്പ് മകൻ ആര്യൻ ഖാൻ തന്‍റെ വസ്ത്രം കടമെടുത്ത് അണിയുന്നതിനെ കുറിച്ച് ഷാരൂഖ് കമന്‍റിട്ടതും ഇതുപോലെ ആരാധര്‍ ആഘോഷമാക്കിയിരുന്നു. ഷാരൂഖിന്‍റെ കുസൃതി നിറഞ്ഞ ഇത്തരം ഇടപെടലുകള്‍ എപ്പോഴും ആരാധകര്‍ ആസ്വദിക്കുകയാണ്. ഒപ്പം തന്നെ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ഇഴയടുപ്പത്തിലും സ്നേഹത്തിലും ആരാധകര്‍ സന്തോഷിക്കുകയും ചെയ്യുകയാണ്. മാതൃകയാക്കേണ്ട ഒരു കുടുംബം എന്ന് തന്നെ ഇവരെ കുറിച്ച് ആരാധകര്‍ അഭിമാനത്തോടെ പറയുന്നു. 

Scroll to load tweet…

Also Read:- 'ആരും പറയാത്ത കാര്യങ്ങള്‍'; അമ്മയായ ശേഷം വിദ്യ ഉണ്ണിക്ക് പറയാനുള്ളത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo