കൊളസ്ട്രോളിനെ പറ്റി നിങ്ങൾ അറിയേണ്ടത്; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

Web Desk   | Asianet News
Published : Aug 28, 2021, 01:52 PM ISTUpdated : Aug 28, 2021, 02:02 PM IST
കൊളസ്ട്രോളിനെ പറ്റി നിങ്ങൾ അറിയേണ്ടത്; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

Synopsis

കൊളസ്ട്രോളിനെ നല്ല, ചീത്ത, വളരെ ചീത്ത കൊളസ്ട്രോൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

‌നമ്മളിൽ മിക്കവരും കൊളസ്ട്രോളിനെ ശരീരഭാരം, കൊഴുപ്പ് എന്നിവയുമായി ബന്ധപ്പെടുത്തുന്നു. മെലിഞ്ഞവരിൽ പോലും ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ. കൊളസ്ട്രോളിനെ കൊഴുപ്പുമായി ബന്ധപ്പെടുത്തരുതെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

കൊളസ്ട്രോളിനെ ലിപ്പോപ്രോട്ടീൻ എന്നറിയപ്പെടുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ കൊഴുപ്പും പ്രോട്ടീനും ചേർന്നതാണ്. കൊളസ്ട്രോളിനെ നല്ല, ചീത്ത, വളരെ ചീത്ത കൊളസ്ട്രോൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്ന് അവർ പറയുന്നു. എച്ച്ഡിഎൽ നല്ല കൊളസ്ട്രോൾ ആണെന്നും കൂടുതൽ പ്രോട്ടീനും കൊഴുപ്പും കുറവാണെന്നും അതുവഴി ഹൃദയത്തെ സംരക്ഷിക്കും. 

മറുവശത്ത്, കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ, എച്ച്ഡിഎല്ലുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ കൊഴുപ്പ് ഉണ്ട്. ഇതിനെയാണ് മോശം കൊളസ്ട്രോൾ എന്ന് വിളിക്കുന്നത്, പക്ഷേ ഇത് ആരോ​ഗ്യത്തിന് ദോഷം ചെയ്യില്ല. വിറ്റാമിൻ ഡി സമന്വയിപ്പിക്കുക, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ, ഊർജ്ജം സൃഷ്ടിക്കാൻ സഹായിക്കുക തുടങ്ങിയ നിരവധി റോളുകൾ ഇതിനുണ്ടെന്നും റുജുത പറ‍ഞ്ഞു.

വളരെ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (വിഎൽഡിഎൽ) ഇത് വളരെ മോശം കൊളസ്ട്രോൾ എന്നറിയപ്പെടുന്നു. ഇതിനെ പൂർണ്ണമായും കൊഴുപ്പായി കണക്കാക്കാമെന്നും ഇതിന്റെ അളവ് കുറയ്ക്കുന്നതാണ് നല്ലതെന്നും അവർ പറയുന്നു. 

കൊളസ്ട്രോൾ ഉണ്ടാകുമെന്ന് ഭയന്ന് ചിലർ മുട്ട, പാൽ, മാംസം എന്നിവ ഒഴിവാക്കാറുണ്ട്. ഇറച്ചി വിഭവങ്ങൾ കഴിക്കുന്നതിൽ പ്രശ്നമില്ല. ആഴ്ചയിൽ ഒരിക്കൽ മാത്രം കഴിക്കണമെന്നും റുജുത പറ‍ഞ്ഞു. കൊഴുപ്പ് ഉണ്ടാകുമെന്ന് പേടിച്ച് നിലക്കടല, കശുവണ്ടി, തേങ്ങ എന്നിവ ഒഴിവാക്കേണ്ടതില്ലെന്നും അവർ പറയുന്നു. എപ്പോഴും ഭക്ഷണത്തിൽ അളവാണ് പ്രധാനമെന്നും അവർ പറ‍ഞ്ഞു.

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ