
ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. പൊള്ളൽ, ചൊറിച്ചിൽ, മുഖക്കുരു, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ കറ്റാർവാഴ മികച്ചൊരു ചേരുവകയാണ്. കറ്റാർവാഴ ജെല്ലിന് വീക്കം തടയുന്ന ഗുണങ്ങളുണ്ട്. സൂര്യതാപമേറ്റ പാടുകൾ മാറാനും കറ്റാർവാഴ സഹായകമാണ്. ആന്റിഓക്‌സിഡന്റുകളും രോഗശാന്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ധാതുക്കളും അടങ്ങിയിട്ടുണ്ട്. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ...
ഒന്ന്
മഞ്ഞൾ, കറ്റാർവാഴ ജെൽ, തേൻ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഈ പാക്ക് ചർമത്തിന്റെ വീക്കം, പാടുകൾ എന്നിവ മാറ്റാൻ സഹായിക്കും.
രണ്ട്
രണ്ടു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലിൽ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 10-15 മിനിറ്റിനുശേഷം മുഖം കഴുകാം. ഈ മാസ്ക് പതിവായി ഉപയോഗിച്ചാൽ വെയിലേൽക്കുന്നതു മൂലം ചർമത്തിലുണ്ടാകുന്ന നിറ വ്യത്യാസം ഒഴിവാക്കാം.
മൂന്ന്
കറ്റാർവാഴ ജെല്ലും വെള്ളരിക്ക നീരും തുല്യ അളവിലെടുത്ത് മിക്സ് ചെയ്ത് മുഖത്തു പുരട്ടുക. ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കുക.
നാല്
വാഴപ്പഴം ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ മൂലികകൾ ചർമത്തിലെ ബാക്ടീരിയകളെ അകറ്റുന്നു. വാഴപ്പഴം പേസ്റ്റാക്കി അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തിടുക. ഈ പാക്ക് മുഖം സുന്ദരമാക്കാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam