Latest Videos

Aloe Vera For Hair : കരുത്തുള്ള മുടിയ്ക്കായി കറ്റാർവാഴ ഉപയോ​ഗിക്കാം

By Web TeamFirst Published Sep 27, 2022, 9:59 PM IST
Highlights

താരൻ മൂലമുണ്ടാകുന്ന തലയോട്ടിയിലെ വീക്കം പരിഹരിക്കാൻ കറ്റാർവാഴ സഹായിക്കുമെന്ന് 1998 ലെ ഒരു പഠനം കണ്ടെത്തി. കറ്റാർ ചെടിയിൽ കാണപ്പെടുന്ന ഫാറ്റി ആസിഡുകൾക്ക് വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളുണ്ട്. കറ്റാർവാഴ ഉപയോഗിക്കുന്നത് ആരോഗ്യകരവും തിളക്കവും മൃദുലവുമുള്ള മുടി ലഭിക്കാനുള്ള മികച്ച മാർഗമാണ്.

ഏറെ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ. ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും മികച്ചൊരു ഔഷധമാണ് കറ്റാർവാഴ. മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും കറ്റാർവാഴ ജെൽ മുടിയിഴകളിൽ പുരട്ടുന്നത് ഏറെ ​ഗുണം ചെയ്യും. തലയോട്ടിയിലെ ചൊറിച്ചിൽ, മുടി പൊട്ടുക എന്നിവ കറ്റാർവാഴ ഉപയോഗിച്ച് ചികിത്സിക്കാം.

താരൻ മൂലമുണ്ടാകുന്ന തലയോട്ടിയിലെ വീക്കം പരിഹരിക്കാൻ കറ്റാർവാഴ സഹായിക്കുമെന്ന് 1998 ലെ ഒരു പഠനം കണ്ടെത്തി. കറ്റാർ ചെടിയിൽ കാണപ്പെടുന്ന ഫാറ്റി ആസിഡുകൾക്ക് വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളുണ്ട്.
കറ്റാർവാഴ ഉപയോഗിക്കുന്നത് ആരോഗ്യകരവും തിളക്കവും മൃദുലവുമുള്ള മുടി ലഭിക്കാനുള്ള മികച്ച മാർഗമാണ്.

കറ്റാർവാഴയിൽ വിറ്റാമിനുകൾ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് വിറ്റാമിനുകളും കോശങ്ങളുടെ വളർച്ചയ്ക്കും ആരോഗ്യകരമായ കോശ വളർച്ചയ്ക്കും തിളക്കമുള്ള മുടിക്കും സഹായകമാണ്.
വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയും കറ്റാർവാഴ ജെല്ലിൽ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങൾക്കും  മുടി കൊഴിയുന്നത് തടയാൻ കഴിയും.

കറ്റാർവാഴ ജെൽ മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് നേരിയ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. കറ്റാർവാഴ ജെൽ മുടിയിൽ പുരട്ടുന്നത് വഴി അത് മുടിക്ക് ആവശ്യമായ ഈർപ്പം പകരുന്നു. വരണ്ട മുടിയെന്ന പ്രശ്നം അകറ്റുകയും ചെയ്യും. 

മുട്ടയുടെ വെള്ളയും കറ്റാർവാഴ നീരും ചേർത്ത് യോജിപ്പിച്ച് മുടിയിൽ പുരട്ടിയാൽ ഒരു പരിധിവരെ മുടി കൊഴിച്ചിൽ തടയാൻ കഴിയും. വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് കറ്റാർവാഴ മുടി കരുത്തുള്ളതാക്കി താരനും അകറ്റുകയും ചെയ്യുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കറ്റാർവാഴ ഉപയോ​ഗിക്കാം.

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ശീലമാക്കാം ഈ ഹെൽത്തി ജ്യൂസുകൾ

 

click me!