ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ ക്യാൻസർ; ഈ സൂചനകളെ അവഗണിക്കേണ്ട
ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ ക്യാൻസർ എന്നത് ആമാശയം, ചെറുകുടൽ, വൻകുടൽ, കരൾ, പാൻക്രിയാസ് തുടങ്ങിയ ദഹനവ്യവസ്ഥയെ ബാധിക്കുന്ന അർബുദങ്ങളുടെ ഒരു കൂട്ടമാണ്.

എന്താണ് ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ ക്യാൻസർ?
ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ (GI) ക്യാൻസർ എന്നത് ആമാശയം, ചെറുകുടൽ, വൻകുടൽ, കരൾ, പാൻക്രിയാസ് തുടങ്ങിയ ദഹനവ്യവസ്ഥയെ ബാധിക്കുന്ന അർബുദങ്ങളുടെ ഒരു കൂട്ടമാണ്.
ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ ക്യാൻസർ; ഈ സൂചനകളെ അവഗണിക്കേണ്ട
ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ ക്യാൻസറിന്‍റെ പ്രധാന ലക്ഷണങ്ങൾ:
തുടർച്ചയായ വയറുവേദന
മുകള്‍ വയറില്‍ തുടർച്ചയായി അനുഭവപ്പെടുന്ന വയറുവേദന ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ ക്യാൻസറിന്‍റെ സൂചനയാകാം.
രക്തം കലർന്ന മലം
രക്തം ഛർദ്ദിക്കുകയോ രക്തം കലർന്ന മലമോ, കറുത്ത നിറത്തിൽ മലം പോവുകയോ ചെയ്യുക തുടങ്ങിയവയും രോഗ ലക്ഷണമാകാം.
ഭക്ഷണം കഴിച്ചതിന് ശേഷമുള്ള അസ്വസ്ഥത
ഭക്ഷണം കഴിച്ചതിന് ശേഷമുള്ള അസ്വസ്ഥത, പെട്ടെന്ന് വയറ് നിറഞ്ഞതായി തോന്നുക എന്നിവയെയും നിസാരമായി കാണേണ്ട.
നെഞ്ചെരിച്ചിൽ
വിട്ടുമാറാത്ത നെഞ്ചെരിച്ചിലും ദഹന പ്രശ്നങ്ങളും വയറിളക്കം, മലബന്ധം തുടങ്ങിയവയും സൂചനകളാകാം.
ഭാരക്കുറവ്
കാരണങ്ങളില്ലാതെ ശരീരഭാരം കുറയുന്നതും അമിത ക്ഷീണവുമൊക്കെ സൂചനകളാകാം.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam