Latest Videos

മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ജെൽ ഉപയോ​ഗിക്കൂ

By Web TeamFirst Published Sep 30, 2020, 9:29 PM IST
Highlights

ചർമ്മത്തെ എല്ലായ്പ്പോഴും കൂടുതൽ ഈർപ്പമുള്ളതാക്കി നിലനിർത്താനായി കുളി കഴിഞ്ഞയുടനെ കറ്റാർവാഴ ജെൽ ഒരു മോയ്‌സ്ചുറൈസറായി ഉപയോഗിക്കുന്നത് ശീലമാക്കാവുന്നതാണ്. 

പ്രകൃതിദത്ത ചേരുവകളിലൊന്നാണ് കറ്റാർ വാഴ ജെൽ. കറ്റാർവാഴ ചെടിയുടെ ഇലകളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഈ ജെൽ തലമുടി, ചർമ്മം എന്നിവയ്ക്ക് ഏറെ നല്ലതാണ്. ജെൽ ചർമ്മത്തിലേക്ക് വളരെ എളുപ്പത്തിൽ ആഗിരണം ചെയ്യുപ്പെടുന്നതാണ്. ഇത് എല്ലാതരം ചർമ്മക്കാർക്കും അനുയോജ്യമാണ്. 

ചർമ്മത്തെ എല്ലായ്പ്പോഴും കൂടുതൽ ഈർപ്പമുള്ളതാക്കി നിലനിർത്താനായി കുളി കഴിഞ്ഞയുടനെ കറ്റാർവാഴ ജെൽ ഒരു മോയ്‌സ്ചുറൈസറായി ഉപയോഗിക്കുന്നത് ശീലമാക്കാവുന്നതാണ്. സൂര്യതാപം ചർമ്മത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ലഘൂകരിക്കാനും കറ്റാർവാഴ നീരിന് കഴിയും.

 

 

 ചെറിയ മുറിവുകളും പൊള്ളലും ഭേദമാക്കാൻ കറ്റാർ വാഴ ജെൽ ഏറ്റവും ഫലപ്രദമാണ്. വേനൽക്കാല ദിനങ്ങിലെ വേദനാജനകമായ ചൂടിൽ നിന്നും ചർമ്മത്തെ തണുപ്പിക്കാൻ ഇത് ഉപയോഗിക്കാം. മുഖക്കുരു, പാടുകൾ എന്നിവ വേഗത്തിൽ കുറയ്ക്കാൻ ഇത് സഹായിക്കും. 

ചർമ്മത്തെ എപ്പോഴും ചെറുപ്പമുള്ളതാക്കി നിലനിർത്താൻ കറ്റാർവാഴ സഹായിക്കും. ബീറ്റാ കരോട്ടിനൊപ്പം വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയെല്ലാം ഈ ജെല്ലിൽ നിറഞ്ഞിരിക്കുന്നു. ഇവയെല്ലാം ചർമ്മത്തിന്റെ വാർദ്ധക്യത്തെ ചെറുത്തു നിർത്തുന്നതിന് ഏറ്റവും അത്യാവശ്യമാണ്.

ചർമ്മ സൗന്ദര്യം നിലനിര്‍ത്താന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം...

click me!