ശ്രദ്ധിക്കൂ, അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിയുമ്പോൾ സംഭവിക്കുന്നത്...

Published : May 19, 2023, 04:11 PM ISTUpdated : May 19, 2023, 04:40 PM IST
ശ്രദ്ധിക്കൂ, അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിയുമ്പോൾ സംഭവിക്കുന്നത്...

Synopsis

അസിഡിറ്റി ഉള്ളതും ഉപ്പിട്ടതുമായ ഭക്ഷണങ്ങൾ ഉയർന്ന ഊഷ്മാവിൽ അലുമിനിയം ഫോയിലിൽ പാകം ചെയ്താൽ അത് പ്രധാന പോഷകങ്ങളുടെ കുറവിന് കാരണമാകും. ധാതുക്കളുടെ അഭാവം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജേണൽ ഓഫ് ഇലക്‌ട്രോകെമിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.  

അലുമിനിയം ഫോയിൽ ഉപ‌യോ​ഗിച്ച് ഹോട്ടലുകളിൽ നിന്നും ഭക്ഷണം പൊതിഞ്ഞ് നൽകാറുണ്ടല്ലോ. ശരിക്കും ഇത് ഉപയോ​ഗിക്കുന്നത് സുരക്ഷിതമാണോ? അതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?.

ശരിക്കും പറഞ്ഞാൽ അലുമിനിയം ഫോയിൽ ഉപയോ​ഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം, ഇത് ഭക്ഷണത്തിന്റെ അസിഡിക് സ്വഭാവത്തോട് പ്രതികരിക്കും. ഭക്ഷണത്തിന്റെ പിഎച്ച് വാല്യൂ, അതിൽ അടങ്ങിയിട്ടുള്ള ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ കൂടുന്നതനുസരിച്ച് അലൂമിനിയം ഉരുകാം.

അസിഡിറ്റി ഉള്ളതും ഉപ്പിട്ടതുമായ ഭക്ഷണങ്ങൾ ഉയർന്ന ഊഷ്മാവിൽ അലുമിനിയം ഫോയിലിൽ പാകം ചെയ്താൽ, അത് പ്രധാന പോഷകങ്ങളുടെ കുറവിന് കാരണമാകും. ധാതുക്കളുടെ അഭാവം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജേണൽ ഓഫ് ഇലക്‌ട്രോകെമിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ അലുമിനിയം ഫോയിൽ അലുമിനിയം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് ചൂട് നഷ്ടപ്പെടാതിരിക്കാനും സഹായിക്കും. ഭക്ഷണത്തിന്റെ രുചിയും ഗുണവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും 
ഇത് സഹായിക്കുന്നു. വേഗം കേടുവരുന്ന ഭക്ഷണം പൊതിയാനും പാലുൽപ്പന്നങ്ങൾ ദീർഘകാലം കേടുകൂടാതെ വയ്ക്കാനും അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നു.

ഭക്ഷണം ചൂടോടെ നിലനിർത്താൻ അലുമിനിയം ഫോയിൽ സഹായിക്കുന്നു. എന്നാൽ മറ്റൊന്ന് ഭക്ഷണം നേരിട്ട് ഇതിൽ പൊതിയുന്നതുകൊണ്ട് ​ഗുണങ്ങൾ ലഭിക്കുന്നില്ല. അലുമിനിയം ഫോയിൽ ഭക്ഷണവുമായി നേരിട്ട് സമ്പർക്കം വരാതെ ഒന്നോ രണ്ടോ ബട്ടർ പേപ്പർ കൊണ്ട് പൊതിഞ്ഞ ശേഷം വേണം അലുമിനിയം ഫോയിൽ കൊണ്ട് പൊതിയുന്നതാണ് കൂടുതൽ നല്ലത്. കാരണം, ഈർപ്പം നിലനിർത്താനും ഭക്ഷണം ഫ്രഷായിരിക്കാനും ചൂടും നിലനിർത്താനും സഹായിക്കും. 

പലരും ബേക്കിംഗ് സമയത്ത് ബട്ടർ പേപ്പറിന് പകരമായി അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നു. ഒരു കാരണവശാലും ഇത് ചെയ്യരുത്. കാരണം ഇത് കേക്കുകളും കുക്കികളും പെട്ടെന്ന് പൊട്ടി പോകുന്നതിന് ഇടയാക്കും. 

Read more തൈറോയ്ഡ് ക്യാന്‍സര്‍; അറിഞ്ഞിരിക്കാം ഈ പ്രാരംഭ ലക്ഷണങ്ങൾ...

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ