
ഡേറ്റിംഗ് ആപ്പുകളുടെയും സോഷ്യല്‍ മീഡിയകളുടെയും കാലത്തും യുവാക്കളുടെ ജീവിതം മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് രേഖപ്പെടുത്തി അമേരിക്കയിലെ സര്‍വേ. പതിനാറോ പതിനേഴോ വയസ് മുതല്‍ കൂട്ടുകാരുമൊത്ത് സ്വതന്ത്രമായ ബന്ധങ്ങളിലാകാന്‍ അനുവാദം നല്‍കുന്ന സംസ്‌കാരമാണ് അമേരിക്കയിലേത്.
മാത്രമല്ല മാനസികവും ശാരീരകവുമായ ആരോഗ്യത്തിന് സെക്‌സ് ലൈഫ് അത്യാവശ്യമാണെന്ന് വാദിക്കുന്ന സമൂഹം കൂടിയാണ് അവരുടേത്. അതുകൊണ്ട് തന്നെ സ്വതന്ത്രമായ ലൈംഗിക ബന്ധങ്ങളും അവര്‍ക്ക് അത്ഭുതമല്ല. എന്നാല്‍ 18നും 29നും ഇടയിലുള്ള യുവാക്കളുടെ സെക്‌സ് ലൈഫ് കഴിഞ്ഞ പതിറ്റാണ്ടിനിടെ മോശമായി വരികയാണെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.
ഈ പ്രായപരിധിയില്‍ വരുന്ന യുവാക്കളില്‍ സെക്‌സില്‍ ഏര്‍പ്പെടാത്തവരുടെ എണ്ണം ക്രമാതീതമായി കൂടിയെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു. 2008ല്‍ എട്ട് ശതമാനം യുവാക്കളായിരുന്നു സെക്‌സ് ലൈഫില്‍ നിന്ന് മാറിനിന്നിരുന്നതെങ്കില്‍ 2018ല്‍ അത് 23 ശതമാനമായി ഉയര്‍ന്നു.
'ഇരുപതുകളിലൊക്കെയുള്ള ചെറുപ്പക്കാരില്‍ ഗേള്‍ ഫ്രണ്ട്‌സ് ഇല്ലാത്തവരുടെ എണ്ണം ഇപ്പോള്‍ വളരെ കൂടുതലാണ്. അതിനാല്‍ തന്നെ അവരുടെ സെക്‌സ് ലൈഫും വളരെ വരണ്ടതായിരിക്കും...'- സൈക്കോളജി പ്രൊഫസറായ ജീന്‍ ട്വെംഗ് പറയുന്നു.
'ജനറല്‍ സോഷ്യല്‍ സര്‍വേ' കണ്ടെത്തിയ വിവരങ്ങള്‍ 'വാഷിംഗ്ടണ്‍ പോസ്റ്റ്' ആണ് പ്രസിദ്ധീകരിച്ചത്. അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഒരു തരംഗം ഇത്തരത്തിലാണെന്നും ഇത് അനാരോഗ്യകരമായ അവസ്ഥകളിലേക്ക് വഴിവയ്ക്കുമെന്നും മനശാസ്ത്രവിദഗ്ധരും സര്‍വേ വിവരങ്ങളെ വിലയിരുത്തിക്കൊണ്ട് അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam