ഐവിഎഫ് വഴി ജനിക്കുന്ന കുട്ടികളില്‍ ക്യാന്‍സര്‍ ഉണ്ടാകുമോ?

By Web TeamFirst Published Apr 2, 2019, 8:41 PM IST
Highlights

കുട്ടികളില്ലാതെ ബുദ്ധിമുട്ടുന്ന ദമ്പതിമാര്‍ക്ക് അനുഗ്രഹമാണ് ഐ വി എഫ് ചികില്‍സ.

കുട്ടികളില്ലാതെ ബുദ്ധിമുട്ടുന്ന ദമ്പതിമാര്‍ക്ക് അനുഗ്രഹമാണ് ഐ വി എഫ് ചികില്‍സ. സ്ത്രീ-പുരുഷ ബീജാണുക്കളെ ശരീരത്തിന് പുറത്തുവച്ചു സംയോജിപ്പിക്കുകയും ഭ്രൂണത്തെ പിന്നീടു ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു ശിശുവായി വളര്‍ത്തിയെടുക്കുകയും ചെയ്യുന്നതാണ് ഐവിഎഫ് അഥവാ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍.

എന്നാല്‍ ഐവിഎഫ് വഴി ജനിക്കുന്ന കുട്ടികളില്‍ ക്യാന്‍സര്‍ ഉണ്ടാകാനുളള സാധ്യതയുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. യുഎസിലെ മിനെസോട്ടാ യൂണിവേഴ്സിറ്റിയാണ് ഈ പഠനം നടത്തിത്. JAMA പീഡിയാട്രിക്സിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

ഐവിഎഫ് വഴി ജനിക്കുന്ന കുട്ടികളില്‍ മറ്റ് കുട്ടികളെ അപേക്ഷിച്ച് ലിവര്‍ ടൂമര്‍‌ വരാനുള്ള സാധ്യത 2.5 ഇരട്ടി കൂടുതലായിരിക്കുമെന്നും പഠനം  പറയുന്നു. ഐവിഎഫ് വഴി ജനി 275,686 കുട്ടികളിലാണ് ഈ പഠനം നടത്തിയത്. 

click me!