പ്രായമായവരില്‍ ഉണ്ടാകുന്ന ദേഷ്യം ഈ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം

Published : May 10, 2019, 08:30 PM IST
പ്രായമായവരില്‍ ഉണ്ടാകുന്ന ദേഷ്യം ഈ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം

Synopsis

ജീവിതത്തില്‍ ഒരിക്കലും ദേഷ്യം പ്രകടിപ്പിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ അമിതമായാലോ അല്ലെങ്കില്‍ അനവസരത്തിലോ ദേഷ്യം ഹാനികരമാണ്. 

ജീവിതത്തില്‍ ഒരിക്കലും ദേഷ്യം പ്രകടിപ്പിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ അമിതമായാലോ അല്ലെങ്കില്‍ അനവസരത്തിലോ ദേഷ്യം ഹാനികരമാണ്. ദേഷ്യം പല തരത്തിലുളള രോഗങ്ങളെ വിളിച്ചുവരുത്തുമെന്നാണ് പുതിയ പഠനം പറയുന്നത്. യുഎസിലെ കോണ്‍കോര്‍ഡിയ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. സൈക്കോളജി ആന്‍റ് ഏജിങ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

പ്രായമായവരില്‍ ദു:ഖത്തെക്കാലും ഹാനികരമാണ് ദേഷ്യമെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്. പ്രായമായവരില്‍ ഹൃദ്രോഗം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ പോലും ഈ അമിത ദേഷ്യം മൂലം ഉണ്ടാകാം എന്നാണ് പഠനം പറയുന്നത്. 59 നും 93നും ഇടയില്‍ പ്രായമുളള  226 പേരിലാണ് പഠനം നടത്തിയത്. 

80 വയസ്സിന് മുകളില്‍ പ്രായമുളളവരില്‍ ഉണ്ടാകുന്ന ദേഷ്യം വിട്ടുമാറാത്ത പല രോഗങ്ങളെ വിളിച്ചുവരുത്തുമെന്നാണ് പഠനത്തില്‍ പറയുന്നത്. കൂടാതെ പല മാനസികപ്രശ്നങ്ങള്‍ വേറെയും. വിദ്യഭ്യാസത്തിലൂടെയും മറ്റ് തറാപ്പികളിലൂടെയും പ്രായമായവരിലെ ഈ അമിത ദേഷ്യത്തെ നിയന്ത്രിക്കാനാകുമെന്നും പഠനം പറഞ്ഞുവെക്കുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർഫുഡുകൾ