International Day of Yoga 2022 : ​ഏകാഗ്രത വർദ്ധിപ്പിക്കാൻ വൃക്ഷാസന; വീഡിയോ പങ്കുവച്ച് അങ്കിത കോൺവാർ

Web Desk   | Asianet News
Published : Jun 20, 2022, 11:31 AM ISTUpdated : Jun 20, 2022, 11:43 AM IST
International Day of Yoga 2022 :   ​ഏകാഗ്രത വർദ്ധിപ്പിക്കാൻ വൃക്ഷാസന; വീഡിയോ പങ്കുവച്ച് അങ്കിത കോൺവാർ

Synopsis

അന്താരാഷ്ട്ര യോ​ഗ ദിനം (International Day of Yoga) നാളെയാണ്. ഇപ്പോഴിതാ, യോ​ഗ ചെയ്യുന്നതിന്റെ ഒരു വീഡിയോയാണ് ഇൻസ്റ്റ​ഗ്രാമിൽ അങ്കിത പങ്കുവച്ചിരിക്കുന്നത്. നിങ്ങൾ എന്ത് ചെയ്താലും അത് ആസ്വദിക്കാൻ മറക്കരുത് എന്ന കുറിച്ച് കൊണ്ടാണ് അങ്കിത വീഡിയോ പങ്കുവച്ചത്. വൃക്ഷാസനം പോസ് ചെയ്യുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.

മിലിന്ദ് സോമനും (Milind Soman) ഭാര്യ അങ്കിത കോൺവാറും(Ankita Konwar) ഫിറ്റ്‌നസ്സ് (Fitness) ഐക്കണുകളാണ്. ശരീരവും മനസും ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ വ്യായാമത്തിന് (exercise) ഏറെ പ്രധാന്യമുണ്ട്. ആരോ​ഗ്യകരമായ ശരീരത്തിനായി എല്ലാ ദിവസവും സൂര്യനമസ്കാർ (suryanamaskar) ചെയ്യാറുണ്ടെന്ന് അങ്കിത അടുത്തിടെ പറഞ്ഞിരുന്നു.

അന്താരാഷ്ട്ര യോ​ഗ ദിനം (International Day of Yoga) നാളെയാണ്. ഇപ്പോഴിതാ, യോ​ഗ ചെയ്യുന്നതിന്റെ ഒരു വീഡിയോയാണ് ഇൻസ്റ്റ​ഗ്രാമിൽ അങ്കിത പങ്കുവച്ചിരിക്കുന്നത്. നിങ്ങൾ എന്ത് ചെയ്താലും അത് ആസ്വദിക്കാൻ മറക്കരുത് എന്ന കുറിച്ച് കൊണ്ടാണ് അങ്കിത വീഡിയോ പങ്കുവച്ചത്. വൃക്ഷാസന പോസ് ചെയ്യുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.

ശരീരത്തിന്റെ ബാലൻസ് നിലനിർത്തുന്നതിന് ഏറ്റവും ഫലപ്രദമാണ് വൃക്ഷാസന (Vrikshasana). നാഡികളുടെയും പേശികളുടെയും സംയോജിത പ്രവർത്തനം ഉത്തേജിപ്പിക്കുന്നതിന് ഈ ആസനം വളരെ ഫലപ്രദമാണ്. മാനസികമായ ഏകാഗ്രതയാണ് വൃക്ഷാസനത്തിന്റെ മറ്റൊരു ഗുണം.

Read more  അറിയാം യോ​ഗ ചെയ്താലുള്ള നാല് ആരോ​ഗ്യ​ഗുണങ്ങൾ

ആദ്യം നേരെ നിവർന്നു നിൽക്കുക.വലതുകാൽ ഉയർത്തി പാദം ഇടത് മുട്ടിന്റെ മുകളിൽ പതിപ്പിച്ചുനിൽക്കുക. ആദ്യത്തെ ശ്രമത്തിൽ ഇങ്ങനെ നിൽക്കാൻ ബാലൻസ് കിട്ടിയെന്ന് വരില്ല. തുർച്ചയായ ശ്രമങ്ങളിലൂടൈ അത് സാധ്യമാകും. ഒറ്റക്കാലിൽ നിന്ന് കൈകൾ നെഞ്ചിന് മുമ്പിൽ കൂപ്പി നിൽക്കുക. തുടർന്ന് കൈകൾ ശിരസിന് മുകളിൽ ഉയർത്തി കൈത്തലങ്ങളൽ ചേർത്ത് പിടിച്ച് മുകളിലേക്ക് തൊഴുതുനിൽക്കുക. 

ശിരസ് നേരെയാക്കി ദൂരെയുള്ള ഒരു വസ്തുവിൽ നോട്ടം കേന്ദ്രീകരിക്കുക. ഈ നിലയിൽ ഒരു മിനിട്ടോളം നിൽക്കണം.ഇടത് കാൽ ഉയർത്തി വലതുമുട്ടിന് മുകളിൽ വച്ച് ആവർത്തിക്കുക. വീഡിയോയ്ക്ക് താഴേ രസകരമായ കമന്റുകൾ പലരും ഇട്ടിട്ടുണ്ട്. അതിശയകരവും പ്രചോദനകരവുമാണെന്ന് ഒരാൾ കമന്റ് ചെയ്തു. 

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക