Latest Videos

Anti Tobacco day : സ്വയം തെരഞ്ഞെടുക്കുന്ന മരണം; ലോക പുകയിലവിരുദ്ധ ദിനം

By Web TeamFirst Published May 30, 2022, 11:56 AM IST
Highlights

സര്‍ക്കാര്‍ നേതൃത്വത്തിലും സര്‍ക്കാര്‍ ഇതര സംഘടനകളുടെ നേതൃത്വത്തിലുമെല്ലാം ഈ ദിവസം പുകയില ഉപയോഗത്തിനെതിരായ ബോധവത്കരണങ്ങള്‍ പല രീതിയില്‍ നടക്കുന്നു. പുകയിലയുടെ ദൂഷ്യഫലങ്ങളും അതുണ്ടാക്കുന്ന സാമൂഹികമായ പ്രശ്നങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍ ചര്‍ച്ചയില്‍ വരുന്നു. 

നാളെ മെയ് 31, ലോക പുകയിലവിരുദ്ധ ദിനം ( Anti Tobacco day 2022 ). പുകയില ഉപയോഗത്തിനെതിരായ ( Tobacco Use ) ബോധവത്കരണം വ്യാപകമാക്കുന്നതിനായാണ് ഈ ദിവസം പുകയിലവിരുദ്ധ ദിനമായി ആചരിക്കുന്നത്.

സര്‍ക്കാര്‍ നേതൃത്വത്തിലും സര്‍ക്കാര്‍ ഇതര സംഘടനകളുടെ നേതൃത്വത്തിലുമെല്ലാം ഈ ദിവസം പുകയില ഉപയോഗത്തിനെതിരായ ( Tobacco Use ) ബോധവത്കരണങ്ങള്‍ പല രീതിയില്‍ നടക്കുന്നു. പുകയിലയുടെ ദൂഷ്യഫലങ്ങളും അതുണ്ടാക്കുന്ന സാമൂഹികമായ പ്രശ്നങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍ ചര്‍ച്ചയില്‍ വരുന്നു. ചിലയിടങ്ങളിലെങ്കിലും ഈ സന്ദേശങ്ങള്‍ കൈമാറുന്നതിന് പൊതുയോഗങ്ങളും നടന്നുവരുന്നു. 

പോസ്റ്ററുകളും ബാനറുകളും സ്കൂള്‍- കോളേജ് ക്യാംപസുകളില്‍ പങ്കുവയ്ക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും പുകയില ഉപയോഗത്തിനെതിരായ സമീപനം ഉണ്ടാക്കാന്‍ ഇതോടനുബന്ധമായി ശ്രമിക്കാം. പലപ്പോഴും പഠനകാലങ്ങളില്‍ തന്നെയാണ് മിക്കവരും ഈ ശീലത്തിലേക്ക് കടക്കുന്നത്. അവിടെ വച്ച് തന്നെ തടയാന്‍ സാധിച്ചാല്‍ പിന്നീട് അപകടകരമാം വിധം ഈ ശീലം നമ്മെ കാര്‍ന്നുതിന്നുന്നതില്‍ നിന്ന് രക്ഷ നേടാം. 

ഹൃദയാഘാതം, പക്ഷാഘാതം, ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍, എംഫിസീമ എന്നിങ്ങനെ വിവിധ രോഗങ്ങളിലേക്ക് പുകയില ഉപയോഗം വ്യക്തികളെ എത്തിക്കാം. ഇതിന് പുറമെ പല ക്യാന്‍സറിനും പുകയില ക്രമേണ കാരണമാകാറുണ്ട്. അതിനാല്‍ തന്നെ പുകയില ഉപയോഗത്തില്‍ നിന്ന് നിര്‍ബന്ധമായും പിന്തിരിയേണ്ടതുണ്ട്. ലോക പുകയിലവിരുദ്ധ ദിനത്തിൽ ( Anti Tobacco day 2022 ) അതിനുള്ള ആര്‍ജ്ജവം എല്ലാവരിലും ഉണ്ടാകട്ടെ. 

Also Read:-  ശ്രദ്ധിക്കുക, മിക്കവരിലും ഈ പ്രശ്നം കണ്ട് വരുന്നു, ഇത് ക്യാൻസറിന് കാരണമാകുമെന്ന് പഠനം

click me!