Monkeypox : ആന്റിവെെറൽ മരുന്നുകൾ കുരങ്ങുപനിയുടെ ലക്ഷണങ്ങൾ കുറയ്ക്കും; ലാൻസെറ്റ് പഠനം

Web Desk   | Asianet News
Published : May 25, 2022, 10:22 AM ISTUpdated : May 25, 2022, 10:23 AM IST
Monkeypox :  ആന്റിവെെറൽ മരുന്നുകൾ  കുരങ്ങുപനിയുടെ ലക്ഷണങ്ങൾ കുറയ്ക്കും; ലാൻസെറ്റ് പഠനം

Synopsis

അപൂർവ രോഗങ്ങളിലൊന്നാണ് മങ്കിപോക്സ് എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഹൈ കൺസീക്വൻസ് ഇൻഫെക്ഷ്യസ് ഡിസീസ് (എച്ച്സിഐഡി) വ്യക്തമാക്കി. 

ചില ആന്റിവൈറൽ മരുന്നുകൾ (Antiviral drugs) കുരങ്ങുപനിയുടെ (monkeypox) ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. 2018 നും 2021 നും ഇടയിൽ യുകെയിൽ അപൂർവ വൈറൽ രോഗം കണ്ടെത്തിയ ഏഴ് രോഗികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 

രോഗം ചികിത്സിക്കുന്നതിനായി രണ്ട് വ്യത്യസ്ത ആന്റി വൈറൽ മരുന്നുകളായ ബ്രിൻസിഡോഫോവിർ (brincidofovir), ടെകോവിരിമാറ്റ് (tecovirimat) എന്നിവയുടെ ആദ്യത്തെ ഓഫ്-ലേബൽ ഉപയോഗത്തോടുള്ള രോഗിയുടെ പ്രതികരണവും പരിശോധിച്ചു.

ബ്രിൻസിഡോഫോവിറിന് (brincidofovir) ക്ലിനിക്കൽ ഗുണം ഉണ്ടെന്ന് പഠനത്തിൽ കുറച്ച് തെളിവുകൾ കണ്ടെത്തിയെങ്കിലും ടെക്കോവിരിമാറ്റിന്റെ സാധ്യതകളെക്കുറിച്ചുള്ള കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ​ഗവേഷകർ പറഞ്ഞു. രക്തത്തിലും തൊണ്ടയിലെ സ്രവങ്ങളിലും മങ്കിപോക്സ് വൈറസ് കണ്ടെത്തിയതായും ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു. രോഗത്തിന്റെ ക്ലിനിക്കൽ സവിശേഷതകളും ട്രാൻസ്മിഷൻ ഡൈനാമിക്സും കൂടുതൽ മനസ്സിലാക്കാനുള്ള ആഗോള ശ്രമങ്ങളെ അറിയിക്കാൻ പഠനത്തിൽ നിന്നുള്ള ഡാറ്റ സഹായിക്കുമെന്ന് അവർ പറഞ്ഞു.

ചരിത്രപരമായി കുരങ്ങുപനി ആളുകൾക്കിടയിൽ വളരെ കാര്യക്ഷമമായി പകരുന്നില്ല. മൊത്തത്തിൽ പൊതുജനാരോഗ്യത്തിനുള്ള അപകടസാധ്യത കുറവാണ്...” - യുകെയിലെ ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ഹ്യൂ അഡ്‌ലർ പറഞ്ഞു.

ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും പുതിയ കുരങ്ങുപനി കേസുകളുടെ സാധ്യതയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ​ഗവേഷകർ പറയുന്നു. അപൂർവ രോഗങ്ങളിലൊന്നാണ് മങ്കിപോക്സ് എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഹൈ കൺസീക്വൻസ് ഇൻഫെക്ഷ്യസ് ഡിസീസ് (എച്ച്സിഐഡി) വ്യക്തമാക്കി. മങ്കിപോക്സിന് നിലവിൽ ചികിത്സകളൊന്നുമില്ല. ഈ രോ​ഗത്തിന്റെ, ഇൻകുബേഷൻ കാലയളവ് അഞ്ച് മുതൽ 21 ദിവസം വരെയാണ്.

വസൂരി ചികിത്സിക്കുന്നതിനായി വികസിപ്പിച്ച ആന്റിവൈറൽ മരുന്നുകളോട് രോഗികളുടെ പ്രതികരണവും ഗവേഷകർ റിപ്പോർട്ട് ചെയ്തു.-- ബ്രിൻസിഡോഫോവിർ, ടെക്കോവിരിമാറ്റ് -- ഇവ മുമ്പ് മൃഗങ്ങളിൽ കുരങ്ങുപനിക്കെതിരെ ചില കാര്യക്ഷമത തെളിയിച്ചിട്ടുണ്ട്.

Read more കുരങ്ങുപനി ; രോഗികളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാമെന്ന് ലോകാരോ​ഗ്യ സംഘടന

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം