
മുന്‍കാലങ്ങളെ അപേക്ഷിച്ച് ജീവിതരീതികള്‍ മൂലം അസുഖങ്ങളോ ( Lifestyle Diseases ) ആരോഗ്യപ്രശ്നങ്ങളോ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു സമയമാണിത്. വ്യായാമമില്ലായ്മ അടക്കം കായികമായ അധ്വാനങ്ങള്‍ കുറയുന്നതും ഇരുന്നുള്ള ജോലിയും ദീര്‍ഘനേരം ഗാഡ്ഗെറ്റുകളിലോ മറ്റ് ഉപകരണങ്ങളിലോ സമയം ചെലവിടുന്നതുമെല്ലാമാണ് ( Watching Screen for long time ) ആരോഗ്യത്തിന് വലിയ വെല്ലുവിളിയാകുന്നത്.
ഇതുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണിനി പങ്കുവയ്ക്കുന്നത്. ദീര്‍ഘനേരം, അതായത് മണിക്കൂറുകളോളം ടിവി കാണുന്നതോ ലാപ്ടോപ്/ സ്ക്രീന്‍ നോക്കിയിരിക്കുന്നതോ കൊറോണറി ഹാര്‍ട്ട് രോഗത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്.
ഹോങ്കോങിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഏതാണ്ട് അഞ്ച് ലക്ഷത്തിലധികം പേരെ അവരുടെ ജനിതക ഘടകങ്ങള്‍ അവരെ നയിക്കുന്ന രോഗങ്ങളും അതല്ലാതെ പിടിപെടാന്‍ സാധ്യതയുള്ള രോഗങ്ങളുമാണ് ഇവര്‍ പരിശോധിച്ചത്.
ദീര്‍ഘനേരം ടിവി/കംപ്യൂട്ടര്‍/സ്ക്രീന്‍ ഉപയോഗിക്കുന്നു എന്നതില്‍ കവിഞ്ഞ് അത്രയും നേരം ശാരീരികമായി ഒന്നും ചെയ്യാതെ ഇരിക്കുന്നു എന്നതാണ് ഇതിലെ അപകടം.
'ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനായി എങ്ങനെ ജീവിതരീതി മെച്ചപ്പെടുത്താമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഞങ്ങളുടെ പഠനം'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. യൂങ്വോണ്‍ പറയുന്നു.
ദിവസത്തില്‍ നാല് മണിക്കൂറിന് മുകളില്‍ ടിവി/കംപ്യൂട്ടര്‍/സ്ക്രീന്‍ ഉപയോഗം നടത്തുന്നവരില്‍ ആണ് ഹൃദ്രോഗസാധ്യത കൂടുതലുള്ളതായി പഠനം ചൂണ്ടിക്കാട്ടുന്നത്. രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ഉപയോഗിക്കുന്നവരാണെങ്കില്‍ ഇതില്‍ നിന്ന് ആറ് ശതമാനത്തോളം സാധ്യത കുറയുമത്രേ. ഒരു മണിക്കൂറില്‍ താഴെ മാത്രം ഉപയോഗമുള്ളവര്‍ക്കാണെങ്കില്‍ ഇത്തരത്തില്‍ ഹൃദ്രോഗം പിടിപെടാനുള്ള സാധ്യതയെ 11 ശതമാനമെങ്കിലും കുറയ്ക്കാനാകുമെന്നും പഠനം പറയുന്നു. 'ബിഎംസി മെഡിസിന്‍' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.
Also Read:- ഫുഡ് വീഡിയോകള്‍ കാണുന്നത് പതിവാണോ? എങ്കില്‍ നിങ്ങളറിയേണ്ടത്...
മണിക്കൂറോളം ടിവിയുടെയും കമ്പ്യൂട്ടറിന്റെയും മുന്നിലാണോ? സൂക്ഷിക്കുക... മണിക്കൂറോളം ടിവിയുടെ മുന്നിൽ സമയം ചെലവിടുന്നവരുണ്ട്. ചിലർ ഒരു സിനിമ കണ്ട് തീരുന്നത് വരെയും ടിവിയുടെ മുന്നിൽ തന്നെ ഇരിക്കുന്നവരുമുണ്ട്. ഒറ്റയടിയ്ക്ക് മണിക്കൂറോളം ഇരിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇടയ്ക്ക് പോലും എഴുന്നേൽക്കാതെ മണിക്കൂറോളം ടിവിയുടെയോ കമ്പ്യൂട്ടറിന്റെയോ മുന്നിലിരിക്കുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. ദിവസത്തിൽ നാല് മണിക്കൂറിലധികം ഒറ്റയടിയ്ക്ക് ഇരിക്കുന്നത് മസ്തിഷ്ക ക്ഷയത്തിന് മാത്രമല്ല, കാലുകളിലോ ശ്വാസകോശത്തിലോ ജീവൻ അപകടപ്പെടുത്തുന്ന രക്തം കട്ടപിടിക്കുന്നതിനും ഇടയാക്കുന്നതായി പരേലിലെ ഗ്ലോബൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റും head of accident and emergency മേധാവിയുമായി ഡോ.മോഹിത് ഗാർഗ് പറഞ്ഞു. ദീർഘനേരം ഇരിക്കുന്നത് വെനസ് ത്രോംബോബോളിസം (വിടിഇ) (venous thromboembolism) വികസിപ്പിക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സിരയിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ്... Read More...