'അസാധ്യം, ഹാര്‍ഡ് വര്‍ക്കിംഗ്'; പ്രയാസമുള്ള യോഗ പോസുമായി പ്രിയതാരം

Published : Jan 21, 2023, 07:38 PM IST
'അസാധ്യം, ഹാര്‍ഡ് വര്‍ക്കിംഗ്'; പ്രയാസമുള്ള യോഗ പോസുമായി പ്രിയതാരം

Synopsis

നടിമാരാണെങ്കില്‍ ഇവര്‍ യോഗയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായി കാണാൻ സാധിക്കും. സമാനമായ രീതിയില്‍ ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും മറ്റ് വര്‍ക്കൗട്ടുകള്‍ക്കൊപ്പം യോഗയ്ക്കും വലിയ സ്ഥാനം നല്‍കുന്നതായി കാണാം. 

സിനിമാതാരങ്ങളെല്ലാം തന്നെ ഇന്ന് ഫിറ്റ്നസിന് വളരെയേറെ പ്രാധാന്യം നല്‍കുന്നവരാണ്. പ്രായ-ലിംഗഭേദമെന്യേ മിക്ക താരങ്ങളും ഫിറ്റ്നസിന് വേണ്ടി പ്രയത്നിക്കാറുണ്ട്. പ്രത്യേകിച്ച് ഈ അടുത്ത കാലത്താണ് കൂടുതലായി താരങ്ങള്‍ ഫിറ്റ്നസ് ഗോളുകള്‍ക്ക് ഒരുപാട് പ്രാധാന്യം നല്‍കുന്നതായി കാണുന്നത്.

താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ തന്നെ ഇവരുടെ വര്‍ക്കൗട്ട് റുട്ടീനും ഫിറ്റ്നസിന് വേണ്ടി ഇവര്‍ ചെയ്യുന്ന ഡയറ്റ് അടക്കമുള്ള കാര്യങ്ങളുടെ വിശദാംശങ്ങളും പെട്ടെന്ന് മനസിലാക്കാൻ പറ്റാറുണ്ട്. 

സിനിമകളില്‍ സജീവമല്ലാത്ത താരങ്ങള്‍ പോലും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. ജിമ്മിലെ വര്‍ക്കൗട്ടിന് പുറമെ കായികവിനോദങ്ങള്‍- യോഗ എന്നിവയെല്ലാം അഭ്യസിക്കുന്നവര്‍ ഏറെയാണ്. 

നടിമാരാണെങ്കില്‍ ഇവര്‍ യോഗയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായി കാണാൻ സാധിക്കും. സമാനമായ രീതിയില്‍ ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും മറ്റ് വര്‍ക്കൗട്ടുകള്‍ക്കൊപ്പം യോഗയ്ക്കും വലിയ സ്ഥാനം നല്‍കുന്നതായി കാണാം. 

ഇന്നിതാ അനുഷ്ക ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവച്ചൊരു ചിത്രം നോക്കൂ. ചക്രാസന എന്ന യോഗ പോസാണിത്. 'പെര്‍സ്പെക്ടീവ്' എന്ന ലളിതമായ അടിക്കുറിപ്പോടെയാണ് അനുഷ്ക ചിത്രം പങ്കുവച്ചിരിക്കുന്നത്. താരതമ്യേന അല്‍പം പ്രയാസം തന്നെയാണ് ഈ യോഗ പോസെല്ലാം ചെയ്യുന്നതിന്. അതിനാല്‍ തന്നെ നിരവധി പേരാണ് അനുഷ്കയെ ചിത്രത്തിന് താഴെ അഭിനന്ദിക്കുന്നത്. 

 

യോഗയോട് അനുഷ്കയ്ക്കുള്ള താല്‍പര്യം കഴിഞ്ഞ അന്താരാഷ്ട്ര യോഗ ദിനത്തില്‍ താരം പങ്കുവച്ച ചിത്രങ്ങളിലൂടെ തന്നെ വ്യക്തമാകും. യോഗ നമുക്കറിയാം ശരീരത്തിനെ മാത്രല്ല, മനസിനെയും ഏറെ സ്വാധീനിക്കുന്ന ഒരു ചര്യയാണ്. ഇതുതന്നെയാണ് അനുഷ്കയ്ക്കും യോഗയോടുള്ള ഇഷ്ടം. ഇക്കാര്യം അനുഷ്കയുടെ വാക്കുകളിലൂടെ തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നതാണ്. 

 

പൂര്‍ണ ഗര്‍ഭിണിയായിരിക്കെ പോലും ഡോക്ടറുടെയും യോഗ പരിശീലകയുടെയും നിര്‍ദേശമനുസരിച്ച് അനുഷ്ക യോഗ പരിശീലിച്ചിരുന്നു. അതും പ്രയാസമുള്ള പോസുകള്‍ തന്നെ. ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോലി ഇതിന് തന്നെ ഒരുപാട് പിന്തുണയ്ക്കുന്നുവെന്നും അനുഷ്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. 

 

Also Read:- എപ്പോഴും 'സ്ട്രെസ്' ആണോ? പരിഹരിക്കാൻ ദിവസവും നിങ്ങള്‍ക്ക് ചെയ്യാവുന്നത്...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

30 കഴിഞ്ഞ സ്ത്രീകളിലെ കോളൻ ക്യാൻസർ; പ്രധാന 6 കാരണങ്ങൾ ഇതാണ്
വായ്‌നാറ്റം അകറ്റാൻ ഇതാ ആറ് എളുപ്പ വഴികൾ