കരളിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാം; ചെയ്യേണ്ടത് എന്തൊക്കെ?

By Web TeamFirst Published Jan 21, 2023, 2:42 PM IST
Highlights

നിങ്ങളുടെ ശരീരഭാരത്തിന്റെ 3 മുതൽ 5 ശതമാനം ഭാരം വരെ കുറയ്ക്കുന്നതിലൂടെ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിയും. കരൾ വീക്കം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ശരീരഭാരത്തിന്റെ 10 ശതമാനം വരെ കുറയ്ക്കേണ്ടി വന്നേക്കാം. ഒരു വർഷത്തിനുള്ളിൽ ശരീരഭാരത്തിന്റെ 7 ശതമാനമോ അതിൽ കൂടുതലോ ക്രമേണ കുറയാൻ ഡോക്ടർമാർ പറയുന്നു.

ശരീരഭാരം കുറയ്ക്കുന്നത് കരളിലെ കൊഴുപ്പ്, വീക്കം, ഫൈബ്രോസിസ് എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. നിങ്ങൾ അമിതവണ്ണമോ പൊണ്ണത്തടിയുള്ളവരോ ആണെങ്കിൽ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിച്ച് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുന്നതിലൂടെ നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH), നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) കുറയ്ക്കാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

നിങ്ങളുടെ ശരീരഭാരത്തിന്റെ 3 മുതൽ 5 ശതമാനം ഭാരം വരെ കുറയ്ക്കുന്നതിലൂടെ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിയും. കരൾ വീക്കം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ശരീരഭാരത്തിന്റെ 10 ശതമാനം വരെ കുറയ്ക്കേണ്ടി വന്നേക്കാം. ഒരു വർഷത്തിനുള്ളിൽ ശരീരഭാരത്തിന്റെ 7 ശതമാനമോ അതിൽ കൂടുതലോ ക്രമേണ കുറയാൻ ഡോക്ടർമാർ പറയുന്നു.

കരളിലെ കൊഴുപ്പിന്റെ അളവ്  5 ശതമാനം കവിയുമ്പോൾ ഫാറ്റി ലിവർ രോഗം തിരിച്ചറിയാൻ കഴിയും. ഇതിനെ ഡിസോർഡർ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്ന് അറിയപ്പെടുന്നു. ഇത് അമിതവണ്ണവും ചില ഭക്ഷണ ശീലങ്ങളുമായി പതിവായി ബന്ധപ്പെട്ടിരിക്കുന്നു. 

കരൾ കൊഴുപ്പ് അധികമാകുന്നത് ഇരുപതിൽ ഒരാൾക്ക് വിട്ടുമാറാത്ത കരൾ വീക്കത്തിന് കാരണമാകുന്നു...- നവി മുംബൈയിലെ മെഡിക്കോവർ ഹോസ്പിറ്റലിലെ കരൾ മാറ്റിവയ്ക്കൽ, എച്ച്പിബി സർജറി ഡയറക്ടർ ഡോ. വിക്രം റൗട്ട് പറഞ്ഞു.

വൈറൽ ഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ ആൽക്കഹോൾ സംബന്ധമായ കരൾ രോഗം പോലുള്ള മറ്റ് കരൾ രോഗങ്ങളെപ്പോലെ വിട്ടുമാറാത്ത വീക്കം കരളിന് നിരന്തരമായ ദോഷം വരുത്തും. ഇത് ഫൈബ്രോസിസ് അല്ലെങ്കിൽ കരൾ പാടുകൾ ഉണ്ടാക്കുന്നു. ഗുരുതരമായ ഫൈബ്രോസിസിനെ സിറോസിസ് എന്ന് വിളിക്കുന്നു. സിറോസിസ് രോഗികൾക്ക് കരൾ കാൻസറിനുള്ള സാധ്യത കൂടുതലാണ്. അവർക്ക് കരൾ മാറ്റിവയ്ക്കൽ ആവശ്യമായി വന്നേക്കാം. ഫാറ്റി ലിവറിന്റെ സങ്കീർണതകൾ തടയുന്നതിനുള്ള പ്രധാന മാർ​ഗമാണ് ശരീരഭാരം കുറയ്ക്കുന്നത്. 

കരളിന്റെ ആരോ​ഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

1. ഉയർന്ന അളവിൽ കൊഴുപ്പിന്റെ ദൈനംദിന ഉപഭോഗം പരിമിതപ്പെടുത്തുക.
2. കൂടുതൽ അപകടകാരികളായ ട്രാൻസ്, സാച്ചുറേറ്റഡ് തുടങ്ങിയ കൊഴുപ്പുകൾ ഒഴിവാക്കുക.
3. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ബദാം, അവോക്കാഡോ, വെർജിൻ ഒലിവ് ഓയിൽ എന്നിവ അപൂരിത കൊഴുപ്പുകളുടെ ഉറവിടമാണ്.
4. ധാരാളം കാർബോഹൈഡ്രേറ്റുകൾ കഴിക്കുന്നത് ഒഴിവാക്കുക.
5. അമിതമായി മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. പായ്ക്ക് ചെയ്ത മധുരപലഹാരങ്ങളും പഞ്ചസാര ചേർത്ത പാനീയങ്ങളും ഇതിൽ ഉൾപ്പെടുന്നു.

മെച്ചപ്പെട്ട ജീവിതശൈലി നയിക്കാനും കരളിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുമെന്ന് മാത്രമല്ല, അവ നിങ്ങളുടെ പൊതുവായ ആരോഗ്യം വർദ്ധിപ്പിക്കുകയും പ്രമേഹം ഉൾപ്പെടെയുള്ള അമിതവണ്ണവുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങളുടെ വ്യാപനം കുറയ്ക്കുകയും ചെയ്യും. ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യതയെക്കുറിച്ചും സാധ്യമെങ്കിൽ അത് എങ്ങനെ ചികിത്സിക്കാമെന്നതിനെക്കുറിച്ചും ഒരു ഡോക്ടറെ കണ്ട് ചോദിച്ചറിയുക. 

സെർവിക്കൽ ക്യാൻസർ : അറിയാം അഞ്ച് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

 

click me!