സെർവിക്കൽ ക്യാൻസർ : അറിയാം അഞ്ച് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

By Web TeamFirst Published Jan 21, 2023, 1:57 PM IST
Highlights

ഇന്ത്യയിൽ ഓരോ വർഷവും 1,23,907 സ്ത്രീകൾക്ക് ഗർഭാശയ കാൻസർ ഉണ്ടെന്നും 77,348 പേർ ഈ രോഗം മൂലം മരിക്കുന്നുവെന്നും ഇന്ത്യ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV), റിലേറ്റഡ് ക്യാൻസർ, ഫാക്‌റ്റ് ഷീറ്റ് 2021 എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രണ്ടാമത്തെ ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ. പ്രത്യുൽപാദന പ്രായത്തിലുള്ള, അതായത് 15-നും 44-നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതലായി കണ്ട് വരുന്നത്. 

ഇന്ത്യയിൽ ഓരോ വർഷവും 1,23,907 സ്ത്രീകൾക്ക് ഗർഭാശയ കാൻസർ ഉണ്ടെന്നും 77,348 പേർ ഈ രോഗം മൂലം മരിക്കുന്നുവെന്നും ഇന്ത്യ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV), റിലേറ്റഡ് ക്യാൻസർ, ഫാക്‌റ്റ് ഷീറ്റ് 2021 എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

സെർവിക്സിൽ എച്ച്പിവി ബാധിച്ച് പെരുകാൻ തുടങ്ങുമ്പോൾ സെർവിക്കൽ ക്യാൻസർ സംഭവിക്കുന്നു. ഇത് കോശങ്ങളുടെ ശേഖരണം മൂലം ഒരു പിണ്ഡം അല്ലെങ്കിൽ ട്യൂമർ രൂപപ്പെടാൻ തുടങ്ങുന്നു. ശരീരത്തിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ക്യാൻസർ. സെർവിക്സ് യോനിയെ (ജനന കനാൽ) ഗർഭാശയത്തിൻറെ മുകൾ ഭാഗവുമായി ബന്ധിപ്പിക്കുന്നു. 

സ്ത്രീകളിൽ സെർവിക്കൽ ക്യാൻസറിനുള്ള ഏറ്റവും സാധാരണ കാരണം എച്ച്പിവി മൂലമുണ്ടാകുന്ന ദീർഘകാല അണുബാധയാണ്. ഈ വൈറസ് ലൈംഗികമായി പകരുന്നതാണ്. ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരിൽ പകുതി പേർക്കും HPV ബാധയുണ്ടാകാമെന്നും എന്നാൽ ഭാഗ്യവശാൽ അവരിൽ വളരെ ചെറിയൊരു വിഭാഗം ക്യാൻസറായി മാറുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. എച്ച്പിവി ബാധിതരായ സ്ത്രീകളാണ് സെർവിക്കൽ ക്യാൻസറിന് ഏറ്റവും കൂടുതൽ ഇരയാകുന്നത്. 

കൂടാതെ, സുരക്ഷിതവും ശുചിത്വവുമുള്ള ലൈംഗികാരോഗ്യം നിലനിർത്തുന്നത് സെർവിക്കൽ ക്യാൻസർ തടയാനുള്ള ഒരു മാർഗമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

സെർവിക്കൽ ക്യാൻസർ: ലക്ഷണങ്ങൾ...

ലൈംഗിക ബന്ധത്തിന് ശേഷം യോനിയിൽ രക്തസ്രാവം
വെള്ള നിറത്തിലുള്ള കനത്ത യോനി ഡിസ്ചാർജ്
​ലൈംഗിക ബന്ധത്തിന് ശേഷമുള്ള ബ്ലീഡിംഗ്
പെൽവിക് ഭാ​ഗത്തെ വേദന 
ആർത്തവ വിരാമം വന്നതിനുശേഷമുള്ള രക്തസ്രാവം

Read more  ശ്രദ്ധിക്കൂ, പ്രതിരോധശേഷി കൂട്ടാൻ വേണം ഈ വിറ്റാമിനുകൾ

 

click me!