ആർത്തവവിരാമ സമയത്ത് സ്ത്രീകൾക്ക് വെരിക്കോസ് വെയിൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണോ?

By Web TeamFirst Published Sep 24, 2022, 6:52 PM IST
Highlights

പല സ്ത്രീകളും അവരുടെ ജീവിതത്തിലെ ആർത്തവവിരാമ ഘട്ടത്തിൽ അനുഭവിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് വെരിക്കോസ് വെയിൻ എന്ന് ഡോ നന്ദ പറയുന്നു. 

ഒരു സ്ത്രീയുടെ ആർത്തവ പ്രക്രിയ നിലയ്ക്കുന്നതിനെയാണ്‌ ആർത്തവവിരാമം എന്ന് പറയുന്നത്. ഒരു വർഷക്കാലം തുടർച്ചയായി ആർത്തവം ഉണ്ടാകാതിരിക്കുന്നത് ആർത്തവ വിരാമത്തെ സൂചിപ്പിക്കുന്നു. മിക്കവർക്കും 45 മുതൽ 55 വയസ്സിനുള്ളിൽ ആർത്തവം നിലയ്ക്കാം. അപൂർവം ചിലരിൽ ഇത് നാൽപ്പത് വയസിന് ശേഷവും അല്ലെങ്കിൽ ഗർഭപാത്രം, ഓവറി എന്നിവ നീക്കം ചെയ്യുന്നത് കൊണ്ടും സംഭവിക്കാം. 

ആർത്തവവിരാമത്തിന് മുമ്പുള്ള വർഷങ്ങളിൽ ഗർഭധാരണം പോലെ സ്ത്രീകൾക്ക് ധാരാളം ഹോർമോൺ അസന്തുലിതാവസ്ഥയോ ഏറ്റക്കുറച്ചിലുകളോ അനുഭവപ്പെടാറുണ്ട്. ഇത് ഒന്നിലധികം രോഗലക്ഷണങ്ങൾക്കും വൈകല്യങ്ങൾക്കും കാരണമാകുമെന്ന് അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജൻ ഡോ. നന്ദ രജനീഷ് പറഞ്ഞു. 

പല സ്ത്രീകളും അവരുടെ ജീവിതത്തിലെ ആർത്തവവിരാമ ഘട്ടത്തിൽ അനുഭവിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് വെരിക്കോസ് വെയിൻ എന്ന് ഡോ നന്ദ പറയുന്നു. ആർത്തവവിരാമ സമയത്ത് സാധാരണയായി സംഭവിക്കുന്ന ഒരു ലക്ഷണമാണ് വെരിക്കോസ് വെയിൻ. വെരിക്കോസ് സിരകൾ പർപ്പിൾ നിറത്തിൽ കാലുകളിൽ പ്രത്യക്ഷപ്പെടുന്നു. ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ വർഷങ്ങളായി തുടരുന്നതിനാൽ സ്ത്രീകൾ വെരിക്കോസ് വെയിനുകൾക്ക് കൂടുതൽ ഇരയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രായം, ലിംഗഭേദം, ഗർഭധാരണം, കുടുംബ ചരിത്രം, പൊണ്ണത്തടി, ദീർഘനേരം നിൽക്കുന്നതോ ഇരിക്കുന്നതോ എന്നിവയാണ് വെരിക്കോസ് വെയ്നിന്റെ അപകട ഘടകങ്ങൾ. ആർത്തവവിരാമത്തിലേക്ക് നയിക്കുന്ന വർഷങ്ങളിലെ ഹോർമോൺ അസന്തുലിതാവസ്ഥ വെരിക്കോസ് സിരകൾ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ആർത്തവവിരാമ സമയത്ത്, ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് വർദ്ധിക്കുകയും തുടർന്ന് കുറയുകയും ചെയ്യുന്നു. ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും വർദ്ധിച്ച അളവ് സിരകളുടെ ഭിത്തികളിൽ നേർത്ത ഫലമുണ്ടാക്കുന്നു, ഇത് അവയുടെ ഇലാസ്തികത വർദ്ധിപ്പിക്കുന്നു. സിരകളിൽ രക്തം തളംകെട്ടി, അവയുടെ വീക്കവും നീർക്കെട്ടും രൂപപ്പെടുന്നതിന് കാരണമാകുന്നു. ഇത് കാലിന് വീക്കം ഉണ്ടാക്കുന്നു, ”ഡോ. നന്ദ വ്യക്തമാക്കി.

ഒരു സ്‌ത്രീ ആർത്തവവിരാമമായാലും അതിനടുത്തെത്തിയാലും വെരിക്കോസ് സിരകളെ നിയന്ത്രിക്കുന്നതിനും തടയുന്നതിനും അവർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.

ആർത്തവവിരാമം ആകുമ്പോൾ വെരിക്കോസ് വെയ്ൻ ഉണ്ടാകുന്നു. മിക്കപ്പോഴും അവ വേദനാജനകമല്ല. നിർഭാഗ്യവശാൽ. എന്നിരുന്നാലും, കുറച്ച് സ്ത്രീകൾക്ക് വേദന, കാലിന്റെ ഭാരം, ചൊറിച്ചിൽ പോലുള്ള ചർമ്മ പ്രശ്നങ്ങൾ, കാലിന് മുകളിലുള്ള അൾസർ, ഈ വെരിക്കോസ് സിരകളിൽ നിന്ന് പെട്ടെന്ന് രക്തസ്രാവം, രക്തം കട്ടപിടിക്കൽ എന്നിവ ഉണ്ടാകാറുണ്ട്. ഇത്തരം ലക്ഷണങ്ങൾക്ക് ഒരു ജനറൽ സർജന്റെയോ വാസ്കുലർ സർജന്റെയോ വിദഗ്ധ സഹായം ആവശ്യമാണ്...- ഡോ നന്ദ പറഞ്ഞു.

രോഗത്തിന്റെ വ്യാപ്തിയെക്കുറിച്ച് അറിയുന്നത്  കാൽ പരിശോധിക്കുമെന്നും കാലിലെ രക്തയോട്ടം പരിശോധിക്കാൻ അൾട്രാസൗണ്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചികിത്സിച്ചില്ലെങ്കിൽ കാലക്രമേണ വെരിക്കോസ് സിരകൾ വഷളാകും. അതിനാൽ ആർത്തവവിരാമ പ്രായത്തിലുള്ള സ്ത്രീകൾ അവരുടെ സിരകളുടെ ആരോഗ്യം ശ്രദ്ധിക്കുകയും വെരിക്കോസിറ്റിയുടെ ആദ്യ ലക്ഷണങ്ങളിൽ ഡോക്ടറെ സമീപിക്കുകയും വേണം, ”ഡോ നന്ദ പറഞ്ഞു.

വാൾനട്ടോ ബദാമോ? ബിപി നിയന്ത്രിക്കാൻ ഏറ്റവും മികച്ചത് ഏതാണ്?

 

click me!