
അമിതവണ്ണം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. വണ്ണം കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ദിവസവും ഉച്ച ഭക്ഷണത്തിന് 10 മിനിറ്റ് മുമ്പ് ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കും.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും, വിശപ്പ് നിയന്ത്രിക്കാനും ആപ്പിൾ സിഡെർ വിനെഗർ സഹായിക്കുമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതിലെ അസറ്റിക് ആസിഡ് ആരോഗ്യത്തിന് വളരെ നല്ലതാണ്. മാത്രമല്ല ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള കാർബോഹൈഡ്രേറ്റ് (അരി, ചപ്പാത്തി, ബ്രെഡ്) കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നു. ഭക്ഷണത്തിന് മുമ്പ് ആപ്പിൾ സിഡെർ വിനെഗർ കുടിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും ഭക്ഷണം കഴിച്ചതിനുശേഷം വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
എസിവിയിലെ അസറ്റിക് ആസിഡ് ലെപ്റ്റിൻ വേഗത്തിൽ വയറു നിറഞ്ഞതായി അനുഭവപ്പെടും. ഇത് കുറച്ച് കഴിക്കുന്നതിലേക്ക് നയിക്കുന്നു. ഈ സ്വാഭാവിക വിശപ്പ് നിയന്ത്രണം ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ഘടകമായ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും.
ആപ്പിൾ സിഡെർ വിനെഗർ പതിവായി കഴിച്ചവർ ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം, അരക്കെട്ടിന്റെ വലിപ്പം, രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ (രക്തത്തിലെ ഒരു തരം കൊഴുപ്പ്) എന്നിവയിൽ ഗണ്യമായ കുറവുണ്ടായതായി അടുത്തിടെ കണ്ടെത്തി. ഭാരം നിയന്ത്രിക്കുന്നതിനും പ്രധാനമായ രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് മെച്ചപ്പെട്ടതായി മറ്റൊരു പഠനം കണ്ടെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam