
കഞ്ചാവ് ലഹരിയിൽ സ്വന്തം ലിംഗം മുറിച്ചുമാറ്റി യുവാവ്. എംഡി സഹജുൽ അലി എന്ന യുവാവാണ് കഞ്ചാവ് വലിച്ച ശേഷം ലിംഗം മുറിച്ചുമാറ്റിയത്. ആസാമിലെ സോനിത്പൂർ ജില്ലയിലെ ദേക്കർ ഗ്രാമത്തിലാണ് സംഭവം. അലി മാനസികമായി അസ്വസ്ഥനാണെന്നാണ് റിപ്പോർട്ട്. കഞ്ചാവ് വലിക്കുകയും മനോവിഭ്രാന്തിയുടെ അവസ്ഥയിൽ ലിംഗം മുറിച്ചുമാറ്റുകയുമാണ് അലി ചെയ്തതു.
വർഷങ്ങളായി അലി കഞ്ചാവ് മാത്രമല്ല മറ്റ് മയക്കുമരുന്നുകളും ഉപയോഗിച്ച് വരുന്നു. 'സമൂഹത്തിന്റെ നന്മ'യ്ക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് അലി പറഞ്ഞു. തന്റെ മതത്തിൽ കഞ്ചാവ് വലിക്കുന്നത് പാപമായാണ് കണക്കാക്കുന്നതെന്ന് അലി വിശദീകരിച്ചു.
2003-ൽ ഒരിക്കൽ സിംഹത്തോടൊപ്പം ഒരു രാത്രി ചിലവഴിച്ചത് ഉൾപ്പെടെ നിരവധി വിചിത്രമായ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നുവെന്ന് അലിയുടെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.
'സ്കീസോഫ്രീനിയ' എന്ന മാനസികരോഗം; യുവാവ് കത്തികൊണ്ട് ലിംഗം മുറിച്ചുമാറ്റി...
48 വയസുകാരൻ കത്തി ഉപയോഗിച്ച് ലിംഗം (penis) മുറിച്ചുമാറ്റി(amputated). ലിംഗം മുറിച്ച് 16 മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് ഇയാൾ ആശുപത്രിയിൽ എത്തിയതെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. കെനിയയിലാണ് (kenya) സംഭവം. മുറിച്ചെടുത്ത ലിംഗവുമായാണ് ഇയാൾ ആശുപത്രിയിൽ എത്തിയതെന്നും എൻജോറോയിലെ എഗെർട്ടൺ യൂണിവേഴ്സിറ്റിയിലെ ശസ്ത്രക്രിയ വിദഗ്ധർ(surgeons) പറഞ്ഞു.
'സ്കീസോഫ്രീനിയ' (Schizophrenia) എന്ന മാനസികരോഗം ഇയാളെ ബാധിച്ചിരുന്നതായി ഡോക്ടർമാർ പറയുന്നു. എന്നാൽ ഈ രോഗത്തിന് ഇയാൾ മരുന്നുകളൊന്നും തന്നെ കഴിച്ചിരുന്നില്ലെന്നും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. പങ്കാളിയുമായി പ്രശ്നമുണ്ടാവുകയും തുടർന്നാണ് ഇയാൾ ലിംഗം മുറിച്ചതെന്നാണ് മനസിലാക്കുന്നതെന്നും ഡോ. റോണോ കിപ്കെമോയ് പറഞ്ഞു.
ശസ്ത്രക്രിയയിലൂടെ ലിംഗം യോജിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൃഷണങ്ങൾക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ലിംഗം മുമ്പുള്ളത് പോലെയാകാൻ മാസങ്ങൾ വേണ്ടി വന്നേക്കാമെന്നും ഡോക്ടർമാർ പറഞ്ഞു.
'യൂറോളജി കേസ് റിപ്പോർട്സ്' എന്ന ജേണലിൽ ഈ സംഭവത്തെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.