BeFIRST: ജീവന്‍രക്ഷാ പദ്ധതി പ്രഖ്യാപിച്ച് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്

Published : Dec 30, 2022, 01:16 PM IST
BeFIRST: ജീവന്‍രക്ഷാ പദ്ധതി പ്രഖ്യാപിച്ച് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്

Synopsis

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും  മെഡിക്കല്‍ അത്യാഹിതങ്ങളില്‍ നല്‍കേണ്ട പ്രഥമശുശുശ്രൂഷകളെക്കുറിച്ച് ഈ ക്യാമ്പയിന്‍ വഴി ബോധവല്‍ക്കരണം നല്‍കും.

കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി ജീവൻരക്ഷാ പദ്ധതി ആരംഭിച്ച് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്. BeFIRST-To Aid And Save Lives പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് ' നിര്‍വഹിച്ചു.

കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസ്, കോഴിക്കോട് ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡയറക്ടര്‍ ഡോ. വേണുഗോപാലന്‍ പി.പി, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ മെഡിക്കല്‍ അഫയേഴ്സ് ഡയറക്ടര്‍ ഡോ. ടി.ആര്‍. ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ ആളുകള്‍ക്ക് മെഡിക്കല്‍ അത്യാഹിതങ്ങളില്‍ നല്‍കേണ്ട പ്രഥമശുശുശ്രൂഷകളെക്കുറിച്ച് ഈ ക്യാമ്പയിന്‍ വഴി ബോധവല്‍ക്കരണം നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി എത്തിക്കാനാണ് ശ്രമം. 

ഇതിനു എല്ലാ പിന്തുണയും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് എം. ബി രാജേഷ് പറഞ്ഞു. പഞ്ചായത്ത് ഉള്‍പ്പെടെയുള്ള എല്ലാതദ്ദേശ സ്ഥാപനങ്ങള്‍ ഈ സാധ്യത പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

നമുക്ക് ചുറ്റും സംഭവിക്കുന്ന അത്യാഹിത സന്ദര്‍ഭങ്ങളെ ക്യത്യമായി മനസ്സിലാക്കി അപകടത്തില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ജീവന്‍രക്ഷാ പരിശീലനം ഉറപ്പാക്കുക, അത്യാഹിതവേളകള്‍ മനസാന്നിദ്ധ്യത്തോടെ കൈകാര്യം ചെയ്യാന്‍ ജനങ്ങളെ പ്രപ്തരാക്കുക എന്നതാണ് 'ബി ഫസ്റ്റ്, ടു എയിഡ് ആന്‍ഡ് സേവ് ലൈവ്‍സിന്‍റെ ലക്ഷ്യം -- ആസ്റ്റര്‍ ഹോസ്പിറ്റൽസ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് പഞ്ചായത്തുകളുമായി സഹകരിച്ച് മെഡിക്കല്‍ അത്യാഹിതങ്ങളുടെ വിവിധ വശങ്ങളെപ്പറ്റി ആളുകളെ ബോധവാന്മാരാക്കുകയും ഒരു പ്രൊഫഷണലിനെപ്പോലെ ഇവ നേരിടുവാനും കൈകാര്യം ചെയ്യുവാനും ഇവരെ പ്രാപ്തരാക്കുക്കുകയും ചെയ്യും. പ്രഥമശുശ്രൂഷ, അടിസ്ഥാന ലൈഫ് സപ്പോര്‍ട്ട്, അഡ്വാന്‍സ്ഡ് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട്, പീഡിയാട്രിക് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് എന്നിവയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടര്‍മാര്‍ വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കും. -- ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരള ആന്‍ഡ് തമിഴ്‌നാട്  റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു '

ഈ വര്‍ഷം ഓഗസ്റ്റിൽ തുടങ്ങിയ 'ബി ഫസ്റ്റ് ' ക്യാമ്പയിന്‍ സമൂഹത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പിന്നീട് വ്യാപിച്ചു. കോളേജ് വിദ്യാര്‍ത്ഥികള്‍, കോര്‍പ്പറേറ്റുകള്‍, എന്‍.ജീ ഓസ്, കുടുംബശ്രീ, എന്‍സിസി കേഡറ്റുകള്‍, പോലീസ്, ട്രാഫിക് പോലീസ് എന്നിവര്‍ക്ക് പരിശീലനം നൽകി.

ലോക ട്രോമ ദിനത്തോടനുബന്ധിച്ച് , കേരളത്തിലുടനീളം ' ബി ഫസ്റ്റ് ' റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. ആസ്റ്റര്‍ മിംസിലെയും ആസ്റ്റര്‍ മെഡ്സിറ്റിയിലെയും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലെ ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ നഴ്സുമാരും അടങ്ങുന്ന സംഘം വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലും ബോധവല്‍ക്കരണം നടത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും