
ലോക സ്പൈൻ ദിനത്തോടനുബന്ധിച്ച് സൗജന്യ നട്ടെല്ല് രോഗ നിർണയ ക്യാമ്പുകളുമായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി. നട്ടെല്ലിന്‍റെ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബർ 16, 20 തീയതികളിൽ രണ്ട് വ്യത്യസ്ത ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ജീവിത ശൈലി, ജോലി തുടങ്ങി വിവിധ കാരണങ്ങളെ തുടർന്ന് നടുവേദനയും നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങളും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് ആസ്റ്റർ മെഡ്‌സിറ്റി രണ്ട് വ്യത്യസ്ത ക്യാമ്പുകൾ വിഭാവനം ചെയ്തത്.
ഒക്‌ടോബർ 16ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ ആസ്റ്റർ മെഡ്‌സിറ്റിയിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ നട്ടെല്ലിന്റെ ആരോഗ്യം വിലയിരുത്താൻ താൽപ്പര്യമുള്ള വ്യക്തികൾക്ക് സൗജന്യ കൺസൾട്ടേഷൻ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് എം.ആർ.ഐ, സി.ടി സ്കാൻ, എക്സ്റേ തുടങ്ങിയ പരിശോധനകൾക്ക് 20 ശതമാനം കിഴിവും ലഭിക്കും.
നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങൾ ഏറ്റവുമധികം ബാധിക്കുന്ന ഒരു വിഭാഗമാണ് ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർ. ഇവരെ ഉദ്ദേശിച്ചാണ് ഒക്ടോബർ 20ലെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഉച്ചക്ക് രണ്ട് മുതൽ നാല് വരെയാണ് മെഡ്സിറ്റിയിൽ പ്രത്യേക ക്യാമ്പ് നടത്തുന്നത്. ഡ്രൈവർമാര്‍ക്ക് സൗജന്യ കൺസൾട്ടേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭിക്കും. ക്യാമ്പുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും 8111998098 എന്ന നമ്പറിൽ വിളിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam