പുരുഷന്മാരിൽ കഷണ്ടി ഉണ്ടാകുന്നതിന് പിന്നിലെ നാല് കാരണങ്ങൾ

Published : Oct 13, 2023, 10:16 AM ISTUpdated : Oct 13, 2023, 10:31 AM IST
പുരുഷന്മാരിൽ കഷണ്ടി ഉണ്ടാകുന്നതിന് പിന്നിലെ നാല് കാരണങ്ങൾ

Synopsis

ആണുങ്ങളിൽ പലരിലും 30 വയസ്സാകുന്നതോടെ കഷണ്ടിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ആണുങ്ങളിൽ കാണുന്ന കഷണ്ടിയെ ആൻഡ്രോജനിറ്റിക് അലോപേഷ്യ (Androgenetic alopecia) എന്നാണ് പറയുന്നത്. 

പുരുഷന്മാരിൽ കഷണ്ടി ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആണുങ്ങളിൽ പലരിലും 30 വയസ്സാകുന്നതോടെ കഷണ്ടിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ആണുങ്ങളിൽ കാണുന്ന കഷണ്ടിയെ ആൻഡ്രോജനിറ്റിക് അലോപേഷ്യ (Androgenetic alopecia) എന്നാണ് പറയുന്നത്.

നെറ്റിയുടെ വശങ്ങളിലൂടെ മുകളിലേക്ക് M ആകൃതിയിൽ കയറുന്ന കഷണ്ടിയാണ് പുരുഷൻമാരിൽ സാധാരണമായി കാണാറുള്ളത്. ഉച്ചിയിൽ വൃത്താകൃതിയിലും മുടി കൊഴിഞ്ഞ് കഷണ്ടിയാകുന്നത് നമ്മളിൽ പലരിലും കാണാറുണ്ട്. പുരുഷന്മാരിൽ കഷണ്ടി ഉണ്ടാകുന്നതിന് പിന്നിഡലെ ചില കാരണങ്ങളറിയാം...

ഒന്ന്...

ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണക്രമം വിവിധ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും മുടി കൊഴിച്ചിലിനും  കാരണമാവുകയും ചെയ്യും. ഭക്ഷണത്തിലെ അമിതമായ പഞ്ചസാര തലയോട്ടിയിലെ വീക്കം ഉണ്ടാക്കുന്നു. ഇക്കാരണത്താൽ, തലയോട്ടിയിലെ താപനില ഗണ്യമായി കുറയുകയും മുടിക്ക് കേടുപാടുകൾ വരുത്തുകയും മുടികൊഴിച്ചിൽ / അലോപ്പീസിയ (കഷണ്ടി)  ഉണ്ടാവുകയും ചെയ്യുന്നു. 

രണ്ട്...

സ്ത്രീകൾക്കും പുരുഷന്മാർക്കും ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകാം. ഇത് മുടി കൊഴിയുന്നതിന് കാരണമാകും. ഹോർമോൺ അസന്തുലിതാവസ്ഥയെക്കുറിച്ച് ചിന്തിക്കുമ്പോൾ മിക്ക ആളുകളും ഈസ്ട്രജൻ അല്ലെങ്കിൽ ടെസ്റ്റോസ്റ്റിറോണിനെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കിലും തൈറോയ്ഡ് പ്രശ്‌നങ്ങളും മുടികൊഴിച്ചിലുണ്ടാക്കാം.

മൂന്ന്...

ഇരുമ്പിന്റെ കുറവ് ലോകത്തിലെ ഏറ്റവും സാധാരണമായ പോഷകാഹാരക്കുറവാണ്. ഇത് കഷണ്ടിയ്ക്ക് കാരണമാകുന്നു. പോഷകാഹാരക്കുറവും മുടികൊഴിച്ചിൽ സാധാരണമായ രണ്ട് തരത്തിലാണുള്ളത്. ടെലോജെൻ എഫ്ലുവിയം, ആൻഡ്രോജെനിക് അലോപ്പീസിയ എന്നിവയും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

നാല്...

അമിതവണ്ണം മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന മറ്റ് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. പൊണ്ണത്തടി ഹൃദ്രോഗം മുതൽ ടൈപ്പ് 2 പ്രമേഹം വരെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം.

Read more കാപ്‌സിക്കത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം