ഹൃദയ-ശ്വാസകോശ അവയവമാറ്റ ശസ്ത്രക്രിയ; മികച്ച സേവനം ഒരുക്കി ആസ്റ്റർ മെഡ്‌സിറ്റി

Published : Jan 12, 2023, 03:19 PM IST
ഹൃദയ-ശ്വാസകോശ അവയവമാറ്റ ശസ്ത്രക്രിയ; മികച്ച സേവനം ഒരുക്കി ആസ്റ്റർ മെഡ്‌സിറ്റി

Synopsis

കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി ചെന്നൈയിലെ കാവേരി ഹോസ്‌പിറ്റലുമായി ഹൃദയ-ശ്വാസകോശ അവയവമാറ്റ ശസ്ത്രക്രിയകൾക്കായുള്ള  ധാരണാപത്രം ഒപ്പുവച്ചു.

ദക്ഷിണേന്ത്യയിലെ ജനങ്ങൾക്ക്  മികച്ച  നിലവാരത്തിലുള്ള ഹൃദയ-ശ്വാസകോശ അവയവമാറ്റ ശസ്ത്രക്രിയകൾ ഉറപ്പുവരുത്താൻ ധാരണാപത്രം ഒപ്പുവച്ച്  കൊച്ചി  ആസ്റ്റർ മെഡ്സിറ്റിയും ചെന്നൈ  കാവേരി ഹോസ്പിറ്റലും.

ഹൃദയ-ശ്വാസകോശ  അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തുവാൻ ആസ്റ്റർ മെഡ്സിറ്റിയുടെ അത്യാധുനിക സൗകര്യങ്ങളോടൊപ്പം കാവേരി  ഹോസ്പ്പിറ്റലിലെ വിദഗ്ധ ക്ലിനിക്കൽ ടീമിന്‍റെ സഹകരണവും ഇനി ലഭ്യമാകും.

കേരളത്തിൽ അവയവദാനം ഇന്നും പ്രാരംഭഘട്ടത്തിലാണെന്ന് ആസ്റ്റർ  ഹോസ്പ്പിറ്റൽസ് കേരളാ ആൻഡ്  തമിഴ്നാട് റീജിയണൽ ഡയറക്ടർ  ഫർഹാൻ  യാസിൻ പറഞ്ഞു .

"അവയവദാനത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമില്ലായ്മയാണ് ഇതിന് കാരണം. പൂർണ്ണമായ അവയവദാനത്തിലൂടെ എട്ട് പേരുടെ ജീവൻ വരെ രക്ഷിക്കാനാകും, ഈ അവബോധം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും അവയവദാനത്തെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം . ഈ  മേഖലയിലെ കാവേരി  ഹോസ്പിറ്റലിന്റെ പരിചയസമ്പന്നതയും ആസ്റ്റർ മെഡ്സിറ്റിയിലെ  നൂതന സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി ഹൃദയ-ശ്വാസകോശ അവയവമാറ്റ ശസ്ത്രക്രിയകൾ ആവശ്യമുള്ള രോഗികൾക്ക്  മികച്ച പരിചരണം ഉറപ്പാക്കുവാൻ സാധിക്കും" --  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഹൃദയവും ശ്വാസകോശവും മാറ്റിവെക്കുന്നതിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ  പ്രയോജനപ്പെടുത്തുന്ന ഈ കൂട്ടായ്മയിലൂടെ ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിചരണവും ശസ്ത്രക്രിയാനന്തര പരിചരണവും പുനരധിവാസവും വരെ രോഗികൾക്ക് ലഭ്യമാകും.

 “ഇന്ത്യയിൽ അവയമാറ്റ ശസ്ത്രക്രിയകൾ ജനശ്രദ്ധയാർജിച്ചുവരുകയാണ്. എന്നാൽ ഹൃദയം, ശ്വാസകോശം എന്നിവയുടെ ശസ്ത്രക്രിയകൾക്ക്  ഇപ്പോഴും നമ്മൾ  പിന്നിലാണ്.  മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാകാത്തതും  ആശുപത്രികളിലെ യോഗ്യതയുള്ള സർജന്മാരുടെ  ലഭ്യതക്കുറവും, വളരെ സങ്കീർണമായ ശസ്ത്രക്രിയകൾ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ്  ഇത്തരം ശസ്ത്രക്രിയകൾ കുറയുന്നതിന്റെ പ്രധാന വെല്ലുവിളിയെന്ന്" --  ചെന്നൈ കാവേരി ഹോസ്പിറ്റൽ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അരവിന്ദൻ സെൽവരാജ് അഭിപ്രായപ്പെട്ടു.

ചെന്നൈ കാവേരി ഹോസ്പ്പിറ്റലിൽനിന്ന് ജെസു ബാലു - എജിഎം, ഹെൽത്ത്‌കെയർ സർവീസ് ഡെവലപ്‌മെന്റ്, അർജുൻ വിജയകുമാർ - റീജിയണൽ ഹെഡ്, ഫിനാൻസ് - കേരള ക്ലസ്റ്റർ & ഒമാൻ, ഡോ ശ്രീനിവാസ് രാജഗോപാല - സീനിയർ കൺസൾട്ടന്റ്, ഇന്റർവെൻഷണൽ പൾമണോളജി & സ്ലീപ്പ് മെഡിസിൻ, ഡയറക്ടർ, ട്രാൻസ്പ്ലാൻറ് പൾമണോളജി & ലംഗ് ഫെയിലർ യൂണിറ്റ്, ഡോ. ഇയ്യപ്പൻ പൊന്നുസ്വാമി - മെഡിക്കൽ ഡയറക്ടർ കാവേരി ഹോസ്പിറ്റൽ എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു.

ആസ്റ്റർ മെഡ്സിറ്റിയിൽ നിന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് കേരളാ  ആൻഡ്  തമിഴ്നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ, ഡോ. പ്രവീൺ വത്സലൻ, എച്ച്ഒഡി & കൺസൾട്ടന്റ് പൾമണോളജി, ഡോ. അനുപ് ആർ വാര്യർ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ്, ഡോ. ജോർജ്ജ് വർഗീസ് കുര്യൻ, കൺസൾട്ടന്റ് കാർഡിയാക് സർജറി എന്നിവരും ധാരണാപത്രം കൈമാറുന്നവേളയിൽ സന്നിഹിതരായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും