തലാസീമിയ രോഗികൾക്ക് കരുതലായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി

Published : May 10, 2024, 11:28 AM IST
തലാസീമിയ രോഗികൾക്ക് കരുതലായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി

Synopsis

തലാസീമിയ ബാധിതർക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ഡിജിറ്റൽ കാർഡുകൾ പുറത്തിറക്കി.

ലോക തലാസീമിയ ദിനത്തോടനുബന്ധിച്ച് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ നിന്ന് രോഗമുക്തി നേടിയവരും നിലവിൽ ചികിത്സയിൽ കഴിയുന്നതുമായ തലസീമിയ രോഗികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. കരുതൽ 2.0 എന്ന പേരിൽ നടത്തിയ പരിപാടിയോടനുബന്ധിച്ച് തലാസീമിയ ബാധിതർക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ഡിജിറ്റൽ കാർഡുകൾ പുറത്തിറക്കി.

ഗുരുതരമായ ജനിതക രോഗങ്ങളിലൊന്നായ തലാസീമിയ ബാധിതരിൽ രക്തത്തിലെ പ്രോട്ടീനായ ഹീമോഗ്ലോബിന്റെ അളവ് സാധാരണയിലും വളരെ കുറവായിരിക്കും. തലാസീമിയ രോഗികൾക്ക് വേണ്ടി കഴിഞ്ഞ വർഷം നടപ്പാക്കിയ കരുതൽ - 2023 പദ്ധതിക്ക് വൻ സ്വീകാര്യത ലഭിച്ച സാഹചര്യത്തിലാണ് കരുതൽ 2.0 ഡിജിറ്റൽ കാർഡുകൾ അവതരിപ്പിച്ചത്. തലാസീമിയ രോഗികൾക്ക് അവരുടെ സമഗ്രമായ ആരോഗ്യ സംരക്ഷണത്തിനുള്ള സഹായങ്ങളും ചികിത്സാ ഇളവുകളും നൽകുക എന്നതാണ് ലക്ഷ്യം. കാർഡ് ഉടമകൾക്ക് ഡോക്ടർ കൺസൾട്ടേഷനുകളിൽ 50 ശതമാനം, ഒ.പി സേവനങ്ങൾക്ക് 20 ശതമാനം, ഒ.പി പ്രൊസീജിയറുകൾക്ക് 10 ശതമാനം എന്നിങ്ങനെയുള്ള ഇളവുകൾ ലഭിക്കും. ഇതിന് പുറമേ ആശുപത്രിയിൽ കഴിയേണ്ടി വരുന്ന സാഹചര്യങ്ങളിൽ 10 ശതമാനം കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്.

ആസ്റ്റർ മെഡ്‌സിറ്റിയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ ഡിജിറ്റൽ കാർഡുകൾ പുറത്തിറക്കി.പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മാജിക് ഷോ രോഗികൾക്ക് മാനസിക ഉല്ലാസം പകരുന്നതായിരുന്നു. പരിപാടിയിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങളും നൽകി.

ചടങ്ങിൽ ആസ്റ്റർ മെഡ്‌സിറ്റിയിലെ ഹെമറ്റോളജി ആൻഡ് ഹെമറ്റോ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ദീപക് ചാൾസ്, പീഡിയാട്രിക് ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ശ്വേത സീതാറാം, ഹെമറ്റോളജി ആൻഡ് ഹെമറ്റോ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. എൻ.വി രാമസ്വാമി, ഹെമറ്റോളജി ആൻഡ് ഹെമറ്റോ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. മോബിൻ പോൾ തുടങ്ങിയവർ പങ്കെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാഴ്ച്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
വെറും രണ്ടാഴ്ച്ച പഞ്ചസാര ഒഴിവാക്കി നോക്കൂ, ശരീരത്തിനുണ്ടാകാൻ പോകുന്ന അത്ഭുതകരമായ മാറ്റങ്ങൾ എന്തൊക്കെ?