
നിങ്ങളുടെ ശരീരത്തില്‍ എവിടെയെങ്കിലും ഇതുപോലെ ചര്‍മ്മത്തില്‍ ചെറിയ മുഴകള്‍ പോലെയോ തടിപ്പ് പോലെയോ കാണാറുണ്ടോ? അധികവും തുട, ഇടുപ്പ്, പിൻഭാഗം, വയര്‍ എന്നിവിടങ്ങളിലെല്ലാമാണ് ഇത് കാണുക.
'സെല്ലുലൈറ്റ്' അഥവാ നീര്‍ച്ചുഴി എന്നാണിതിനെ വിളിക്കുക. ഇത് ആരോഗ്യത്തിന് ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയാകുമോ എന്ന് സംശയിക്കുന്നവരുണ്ടാകാം. എന്നാല്‍ ഒരിക്കലും ആരോഗ്യത്തിന് ഒരു വെല്ലുവിളിയല്ല ഇത്. പക്ഷേ കാണുമ്പോള്‍ ശരീരത്തിന്‍റെ ഭംഗി കെടുത്തുന്നതാണ് എന്ന പരാതി മിക്കവര്‍ക്കും ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഇത് ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്.
എന്നാല്‍ എന്താണ് നീര്‍ച്ചുഴിയെന്ന് പോലും അറിയാത്തവരാണ് അധികപേരും. പിന്നെ എങ്ങനെയാണ് ഇത് ഇല്ലാതാക്കാനായി ശ്രമിക്കുന്നത്!
എന്താണ് നീര്‍ച്ചുഴി?
മറ്റൊന്നുമല്ല, കൊഴുപ്പ് വന്നടിയുന്നതാണ് നീര്‍ച്ചുഴി. ചര്‍മ്മത്തിന്‍റെ അടിയിലായി കൊഴുപ്പ് വന്ന് അടിയുമ്പോള്‍ ആണ് ഇത്തരത്തില്‍ ചര്‍മ്മത്തില്‍ മുഴ പോലെയോ തടിപ്പ് പോലെയോ എല്ലാം കാണപ്പെടുന്നത്. അധികവും സ്ത്രീകളിലാണ് ഇത് കാണാറ്.
പാരമ്പര്യ ഘടകങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, മോശം ഭക്ഷണം, വ്യായാമമോ മറ്റ് കായികാധ്വാനങ്ങളോ ഇല്ലാതിരിക്കല്‍, പുകവലി എന്നിങ്ങനെ പല കാരണങ്ങളും നീര്‍ച്ചുഴിയുടെ സാധ്യത വര്‍ധിപ്പിക്കാറുണ്ട്. പ്രായാധിക്യവും ഇതിന് കാരണമായി വരാറുണ്ട്.
പരിഹാരമായി ചെയ്യാവുന്നത്...
കഴിയുന്നത്ര ആരോഗ്യകരമായ ഡയറ്റ് പാലിക്കുക. വ്യായാമമോ കായികാധ്വാനമോ പതിവാക്കണം. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണം. ശരീരം മസാജ് ചെയ്യുന്നതും നീര്‍ച്ചുഴി കുറയ്ക്കാൻ സഹായിക്കും. സെല്ലുലൈറ്റ് ഉള്ളവര്‍ക്ക് ഉപയോഗിക്കാൻ പ്രത്യേകമായി തയ്യാറാക്കുന്ന ക്രീമുകളും സ്കിൻ കെയര്‍ ഉത്പന്നങ്ങളുമുണ്ട്. ഇവയും പരീക്ഷിക്കാവുന്നതാണ്. ഒപ്പം തന്നെ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ചുള്ള ശരീരവണ്ണം സൂക്ഷിക്കാനും ശ്രദ്ധിക്കുക. അമിതവണ്ണം എപ്പോഴും നീര്‍ച്ചുഴിയുണ്ടാക്കും. ഇത് ഏറെ കാലമായാല്‍ മാറ്റാനും സാധിക്കില്ല.
Also Read:- ജാപ്പനീസ് എൻസഫലൈറ്റിസ് ബാധിച്ച് 11 മരണം; അറിയാം ഈ രോഗത്തെ കുറിച്ച്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-