Diabetes Diet| ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാം

By Web TeamFirst Published Nov 14, 2021, 10:18 PM IST
Highlights

അമിത വിശപ്പ്, അമിത ദാഹം, ഇടയ്‌ക്കിടെയുള്ള മൂത്രംപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. 

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം (Diabetes)എന്ന് പറയുന്നത്. പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, മാനസിക പിരിമുറുക്കം(stress), ആരോഗ്യകരമല്ലത്ത ഭക്ഷണശീലം, വ്യായാമക്കുറവ്(lack of exercise) എന്നിവ പ്രമേഹത്തിന് കാരണമാകാം.

അമിത വിശപ്പ്, അമിത ദാഹം, ഇടയ്‌ക്കിടെയുള്ള മൂത്രംപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. പ്രമേഹം പിടിപെടാതിരിക്കാൻ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട്...

ഒന്ന്...

ബേക്കറി പലഹാരങ്ങൾ,കേക്കുകൾ, കുക്കികൾ അല്ലെങ്കിൽ വൈറ്റ് ബ്രെഡ് പോലുള്ള മധുരപലഹാരങ്ങൾ ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

രണ്ട്...

നിങ്ങളൊരു പ്രമേഹരോഗിയാണെങ്കിൽ ഫാസ്റ്റ് ഫുഡ് പരമാവധി ഒഴിവാക്കുക. ഫ്രഞ്ച് ഫ്രൈകൾ, ബർഗറുകൾ അല്ലെങ്കിൽ പാസ്ത പോലുള്ള ഭക്ഷണങ്ങളിൽ ഗ്ലൈസെമിക് ഇൻഡക്സ് ഉയർന്ന നിലയിലാണ്. ഫുഡ് വിഭാഗത്തിൽ പെട്ടതും ശരീരത്തിന് നല്ലതല്ലാത്തതുമായ ഗുണനിലവാരമില്ലാത്ത കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

ഒരു പ്രീ-ബയോട്ടിക് ആയതിനാൽ തൈര് പൊതുവെ ശരീരത്തിന് നല്ലതാണെന്നത് സത്യമാണ്. എന്നിരുന്നാലും, രുചിയുള്ള തൈര് നല്ലതല്ല. ഇത് ആരോഗ്യകരവും രുചികരവുമാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. സുഗന്ധമുള്ള തൈരിൽ പലപ്പോഴും ധാരാളം പഞ്ചസാരയും കൃത്രിമ രുചിയും അടങ്ങിയിട്ടുണ്ട്. 

നാല്...

കാൽസ്യത്തിന്റെ സമൃദ്ധമായ ഉറവിടമായതിനാൽ പാൽ ശരീരത്തിന് നല്ലതാണ്. എന്നാൽ നിങ്ങളൊരു പ്രമേഹരോ​ഗിയാണെങ്കിൽ പാൽ ഒഴിവാക്കുക. അത് നിങ്ങൾക്ക് ആരോഗ്യകരമാകില്ല. ഫുൾ ഫാറ്റ് പാലിൽ പൂരിത കൊഴുപ്പ് കൂടുതലാണ്. ഇത് ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം വഷളാക്കുന്നു.

അഞ്ച്...

പ്രമേഹരോ​ഗികൾ തേൻ കഴിക്കുന്നത് ഒഴിവാക്കുക. ഇത് ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും.

യുവാക്കള്‍ക്കിടയിലെ പ്രമേഹം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


 

click me!