Kidney Disease : നേരത്തെ തിരിച്ചറിയാം വൃക്ക രോഗത്തിന്‍റെ ഈ അഞ്ച് ലക്ഷണങ്ങള്‍...

Published : Dec 12, 2021, 12:45 PM ISTUpdated : Dec 12, 2021, 12:53 PM IST
Kidney Disease : നേരത്തെ തിരിച്ചറിയാം വൃക്ക രോഗത്തിന്‍റെ ഈ അഞ്ച് ലക്ഷണങ്ങള്‍...

Synopsis

വൃക്കരോഗത്തിന്‍റെ പ്രാരംഭത്തിൽ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമായെന്ന് വരില്ല. എന്നാല്‍ തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ വഴി വൃക്ക രോഗത്തെ നിയന്ത്രിക്കാനാകും. 

മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക (Kidney). ഭൂരിഭാഗം മനുഷ്യശരീരങ്ങളിലും രണ്ട് വൃക്കകളാണുള്ളത്. രക്തശുദ്ധീകരണം, ചുവപ്പ് രക്താണുക്കളുടെ ഉത്പാദനം, ധാതുലവണ നിയന്ത്രണം, രക്തസമ്മര്‍ദ നിയന്ത്രണം തുടങ്ങിയവയാണ് വൃക്കകളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

പല കാരണങ്ങള്‍ കൊണ്ടും വൃക്കകള്‍ പണിമുടക്കാം. വൃക്കരോഗത്തിന്‍റെ (Kidney Disease) പ്രാരംഭത്തിൽ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ (symptoms) പ്രകടമായെന്ന് വരില്ല. എന്നാല്‍ തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ വഴി വൃക്ക രോഗത്തെ നിയന്ത്രിക്കാനാകും. 

വൃക്ക രോഗികളില്‍ കണ്ടു വരുന്ന ചില രോഗലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

വൃക്കയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ ചിലപ്പോൾ കാലിൽ നീര്, അല്ലെങ്കില്‍ കൈകളിലും കണ്ണിന് താഴെയും മുഖത്തുമൊക്കെ നീര് വയ്ക്കാന്‍ സാധ്യത ഉണ്ട്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വേണ്ട പരിശോധനകള്‍ എടുക്കാവുന്നതാണ്. 

രണ്ട്...

മൂത്രം പതച്ചുപൊങ്ങൽ, ഇരുണ്ട നിറത്തിലെ മൂത്രം, മൂത്രക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും  പ്രകടമാകാം. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതും മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നതും ചിലപ്പോള്‍ വൃക്ക തകരാറിലായതിന്‍റെ ലക്ഷണങ്ങളാകാം. 

മൂന്ന്...

ക്ഷീണവും തളര്‍ച്ചയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ക്ഷീണം, തളര്‍ച്ച എന്നിവ ഉണ്ടാകാം. 

നാല്...

വിശപ്പില്ലായ്മ, ഛര്‍ദി തുടങ്ങിയവയും ചിലപ്പോള്‍ വൃക്കയുമായി ബന്ധപ്പെട്ട് ഉണ്ടാകാം. 

അഞ്ച്...

പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയും ചിലപ്പോള്‍ വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങളാകാം. 

മേല്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഏന്തെങ്കിലും ഉള്ളതുകൊണ്ട് നിങ്ങള്‍ക്ക് വൃക്ക രോഗം ഉണ്ടെന്ന് സ്വയം കരുതേണ്ട. ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നല്ലതാണ്. 

Also Read: ദിവസവും ഈ ഭക്ഷണം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുമെന്ന് പഠനം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ