High Blood Pressure : ദിവസവും ഈ ഭക്ഷണം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുമെന്ന് പഠനം

By Web TeamFirst Published Dec 11, 2021, 7:25 PM IST
Highlights

യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഇന്‍റര്‍നാഷണല്‍ ഡയറി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 
 

ഇന്ന് യുവാക്കളില്‍ രക്തസമ്മര്‍ദ്ദം (Blood Pressure) അപകടകരമാംവിധം കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍  യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും ഹൃദയാഘാതം (Heart Attack), പക്ഷാഘാതം (Stroke) പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കാം.  

അതിനാല്‍ തന്നെ ബിപി നിയന്ത്രണത്തിലാക്കി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ശരിയായ ഭക്ഷണ രീതിയിലൂടെ രക്തസമ്മർദ്ദത്തെ ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്താനാകും. ഇപ്പോഴിതാ ദിവസവും തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്. 

യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. തൈരില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി6 തുടങ്ങിയ പോഷകങ്ങളാണ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. അലക്‌സാന്‍ഡ്ര വേഡ് പറയുന്നു. 

ഇത് കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന പ്രോട്ടീന്‍ പുറത്ത് വിടുന്ന ബാക്ടീരിയ തൈരില്‍ അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ ചെറിയ അളവില്‍ തൈര് കഴിക്കുന്നത് പോലും മാറ്റമുണ്ടാക്കുന്നതായി പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്നും അവര്‍ പറയുന്നു. ഇന്‍റര്‍നാഷണല്‍ ഡയറി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

Also Read: തെെരിന് ഇത്രയും ​ഗുണങ്ങളോ; പഠനം പറയുന്നത്...

click me!