
മൂന്ന് ലിംഗങ്ങളുമായി കുഞ്ഞ് ജനിച്ചു. ഇറാഖിലെ ഡുഹോക്കിലാണ് കുഞ്ഞ് ജനിച്ചത്. മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ വൃഷണസഞ്ചിയിൽ വീക്കം കണ്ടതിനെ തുടർന്ന് രക്ഷിതാക്കൾ ഡോക്ടറെ കാണിക്കുകയായിരുന്നു.
ഡോക്ടർ നടത്തിയ പരിശോധനയിൽ കുഞ്ഞിന് സാധാരണ ഉണ്ടാകേണ്ട ലിംഗത്തെ കൂടാതെ മറ്റ് രണ്ട് ലിംഗം കൂടി ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഒരു ലിംഗം മറ്റൊരു ലിംഗത്തിന് സമീപമായും മറ്റൊന്ന് വൃഷ്ണത്തിൻ കീഴിലായുമാണ് വളരുന്നതെന്ന് പരിശോധനയിൽ തെളിഞ്ഞു.
ഇത് അപൂർവമായ കേസാണെന്ന് ഡോക്ടർമാർ വിലയിരുത്തി. കുട്ടി ഗർഭപാത്രത്തിൽ ആയിരുന്നപ്പോൾ ഏതെങ്കിലും മരുന്നുകളുമായി സമ്പർക്കം പുലർത്താത്തതിനാലും പാരമ്പര്യമായി ജനിതക വൈകല്യമുണ്ടെങ്കിലും ഇത്തരത്തിൽ സംഭവിക്കാമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായി ടെെംസ് നൗ റിപ്പോർട്ട് ചെയ്തു.
' ഇന്റർനാഷണൽ ജേണൽ ഓഫ് സർജറി' യിൽ പ്രബന്ധം പ്രസിദ്ധീകരിച്ചു. ഷക്കീർ സലീം ജബാലി, അയദ് അഹമ്മദ് മുഹമ്മദ് എന്നിവരാണ് പ്രബന്ധം എഴുതിയത്.
' 'ത്രിഫാലിയ' എന്നാണ് ഈ അവസ്ഥയെ അറിയപ്പെടുന്നത്. ഈ അവസ്ഥ ലോകത്തെവിടെയും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഓരോ 5- 6 ദശലക്ഷം ജനനങ്ങളിൽ ഒരു കുഞ്ഞിന് ഈ അവസ്ഥ ഉണ്ടാകുന്നു. ഞങ്ങളുടെ അറിവനുസരിച്ച്, മൂന്ന് ലിംഗങ്ങളോട് കൂടി ജനിച്ച ആദ്യ കേസാണ് ഇത്...' - പ്രബന്ധത്തിൽ വ്യക്തമാക്കുന്നു. അധിക ലിംഗത്തിൽ മൂത്രനാളമില്ലെന്ന് കണ്ടെത്തി. അതിനാൽ അവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുവെന്നും ഡോക്ടർമാർ പറഞ്ഞു.
ഇക്കാര്യങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിച്ചു, റിയ ബാനർജി പറയുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam