
കോഴിക്കോട് : ബംഗ്ലാദേശ് സ്വദേശിയായ ഒന്നേകാൽ വയസുകാരിക്ക് ശബ്ദങ്ങളുടെ ലോകത്തേക്ക് വഴിതുറന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി. ജന്മനാ ശ്രവണ വൈകല്യമുളള കുട്ടിക്ക് കോക്ലിയർ ഇംപ്ലാന്റ് വഴിയാണ് കേൾവി ശക്തി കിട്ടിയത്. മകൾക്ക് കേൾവി ശക്തി കിട്ടിയതിന്റെ സന്തോഷത്തിലാണ് ബംഗ്ലാദേശി സ്വദേശികളായ കമറൂജമാനും ഭാര്യ ഹോമയാറയും. ബംഗ്ലാദേശിലെ ഗൈ ബന്ധ ഗ്രാമവാസികളാണ് ഇരുവരും. ദമ്പതിമാരുടെ ഇളയമകൾ സാമിയ മോറിയോമിന് ഒമ്പത് മാസമായപ്പോഴാണ് പറയുന്നതൊന്നും കേൾക്കുന്നില്ലെന്നു തിരിച്ചറിഞ്ഞത്.
ഒട്ടേറെ പരിശോധനകൾക്കൊടുവിൽ കൊക്ലിയർ ഇമ്പ്ലാന്റ് ആണ് പരിഹാരമെന്നു ബംഗ്ലാദേശിലെ ഡോക്ടർ നിർദേശിച്ചു. കമറുജമാന്റെ ദുബായിലെ സുഹൃത്ത് വഴി കോഴിക്കോട് എത്തി. കഴിഞ്ഞ ദിവസം സർജറി വിജയകരമായി പൂർത്തിയായി. കോക്ലിയർ സ്വിച്ച് ഓൺ ചെയ്തതത്തോടെ കുഞ്ഞു സാമിയ ഭൂമിയിലെ ആദ്യ ശബ്ദത്തിനു കാതോർത്തു. വീട്ടുകാരും ഹാപ്പി. ജന്മനാ ശ്രവണവൈകല്യമുള്ളവർക്ക് നേരത്തെ കണ്ടെത്തിയാൽ ഒരു വയസിനും മൂന്നു വയസിനുമിടയിൽ കോക്ലീയർ ഇമ്പ്ലാന്റ് ചെയ്യുന്നത് കൂടുതൽ ഫല പ്രദമാണെന്ന് ആശുപത്രിയിലെ ഇ എൻ ടി & കോക്ലിയർ ഇമ്പ്ലാന്റ് സർജൻ ഡോ. അനൂപ് ചന്ദ്രൻ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam