മുഖം തിളങ്ങാൻ ബദാം ഓയിൽ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

By Web TeamFirst Published Mar 9, 2020, 8:31 AM IST
Highlights

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ച പ്രതിവിധിയാണ് ബദാം ഓയിൽ. വരണ്ട ചർമ്മം അകറ്റാനും മൃദുവായ ചര്‍മ്മം സ്വന്തമാക്കാനും ബദാം ഓയിൽ പുരട്ടാവുന്നതാണ്. 

ബദാമിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ ഇ,  ഒമേ​ഗ 3 ഫാറ്റി ആസിഡ്, സിങ്ക് എന്നിവയുടെ ഉറവിടമാണ് ബദാം. ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ച പ്രതിവിധിയാണ് ബദാം ഓയിൽ. വരണ്ട ചർമ്മം അകറ്റാനും മൃദുവായ ചര്‍മ്മം സ്വന്തമാക്കാനും ബദാം ഓയിൽ പുരട്ടാവുന്നതാണ്. ബദാം ഓയിൽ ഉപയോ​ഗിച്ചാലുള്ള ​ഗുണങ്ങളെ കുറിച്ചറിയാം... 

ഒന്ന്...

രാത്രി ഉറങ്ങുന്നതിന് മുമ്പ് രണ്ടോ മൂന്നോ തുള്ളി ബദാം ഓയിൽ ഉപയോ​ഗിച്ച് കണ്ണിന് ചുറ്റും മസാജ് ചെയ്യുന്നത് കറുപ്പകറ്റാൻ സഹായിക്കും.

രണ്ട്...

പകുതി നാരങ്ങാ മുറിച്ചെടുത്തു മുഖത്തു നന്നായി സ്‌ക്രബ് ചെയ്യുക. ശേഷം ആൽമണ്ട് ഓയിൽ ഉപയോഗിച്ചു 10 മിനിറ്റ് മസാജ് ചെയ്യുക. സൂര്യപ്രകാശമേറ്റതു മൂലമുള്ള കരുവാളിപ്പും കറുത്തപാടുകളും മാറും. 

മൂന്ന്...

ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ബദാം ഓയിൽ, നാരങ്ങാ നീര്, തേൻ എന്നിവ സമം ചേർത്തു മുഖത്തു പുരട്ടുക.  അര മണിക്കൂറിനുശേഷം കഴുകിക്കളയുക. നിറവർധിക്കാൻ വളരെ നല്ലതാണ്.

നാല്...

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഏറ്റവും മികച്ചൊരു മരുന്നാണ് ബദാം ഓയിൽ. 

അഞ്ച്....

ബദാം ഓയിൽ മുടി സംരക്ഷണത്തിനും ഉത്തമമാണ്. സ്‌ഥിരമായി ഉപയോഗിച്ചാൽ മുടിക്കു നീളവും കരുത്തും വർധിക്കുകയും തിളക്കമേറുകയും ചെയ്യും. ആഴ്‌ചയിൽ ഒരിക്കൽ ബദാം ഓയിൽ ചൂടാക്കി തലയോട്ടിയിൽ മസാജ് ചെയ്യുന്നത് മുടിയുടെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.


 

click me!