
കഷണ്ടിയുള്ള പുരുഷന്മാർക്ക് കൊവിഡ് 19ന്റെ ലക്ഷണങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. യുഎസിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. കാർലോസ് വാമ്പിയറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
പ്രൊഫ. വാമ്പിയർ സ്പെയിനിൽ രണ്ട് പഠനങ്ങൾ നടത്തുകയായിരുന്നുവെന്ന് 'ദി ടെലഗ്രാഫ് ' പത്രം റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പുരുഷന്മാരിൽ അധികം പേരും കഷണ്ടിയുള്ളവരാണെന്ന് പഠനത്തിൽ പറയുന്നു. കൊറോണ വൈറസ് ബാധിച്ച രോഗികളിൽ 71 ശതമാനം പേരും കഷണ്ടിയുള്ളവരാണെന്ന് ആദ്യ പഠനത്തിൽ കണ്ടെത്തി.
രണ്ടാമത് നടത്തിയ പഠനത്തിൽ, കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 122 പുരുഷന്മാരിൽ 80 ശതമാനം രോഗികളും കഷണ്ടിയുള്ളവരാണെന്ന് കണ്ടെത്തിയെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
'അഡ്രോജനുകൾ' അല്ലെങ്കിൽ പുരുഷ ലൈംഗിക ഹോർമോണുകൾ മുടി കൊഴിച്ചിലിന് കാരണമാവുകയും കോശങ്ങളെ ആക്രമിക്കാനുള്ള വൈറസിന്റെ കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രൊഫ. വാമ്പിയർ പറയുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ അവകാശവാദത്തെ പിന്തുണയ്ക്കാൻ കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന് മറ്റ് ആരോഗ്യ വിദഗ്ധർ
വ്യക്തമാക്കുന്നു.
കൊവിഡ് 19: സമൂഹവ്യാപന സാധ്യത കൂടുന്നു; ആരാധനാലയങ്ങളും മാളുകളും ഉടൻ തുറക്കരുതെന്ന് ഐഎംഎ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam