'സെക്‌സ് ഡ്രൈവ്' വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണം...

By Web TeamFirst Published Sep 17, 2021, 3:07 PM IST
Highlights

ചിലരില്‍ ആരോഗ്യപരമായ വിഷമതകള്‍ മൂലമോ, മറ്റ് അസുഖങ്ങള്‍ മൂലമോ എല്ലാം ലൈംഗികപ്രശ്‌നങ്ങളുണ്ടാകാറുണ്ട്. ഇത് സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരാം. കൃത്യമായ ചികിത്സയിലൂടെ ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളെ പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ മറ്റ് ചിലരിലാകട്ടെ, ജീവിതരീതിയിലെ അപാകതകളാകാം ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നത്
 

ലൈംഗികജീവിതം ഒരേസമയം ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ സ്വാധീനിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ഘടകമായാണ് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നത്. ലൈംഗികതയുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള പ്രശ്‌നങ്ങളും നേരിടുന്നവരുണ്ട്. പലപ്പോഴും ഇത്തരം വിഷയങ്ങള്‍ പങ്കാളിയോട് പോലും തുറന്നുപറയാനും, കൗണ്‍സിലിംഗ് അടക്കമുള്ള ചികിത്സ തേടാനും മിക്കവരും തയ്യാറാകാറില്ല എന്നതാണ് വസ്തുത. 

ശരീരവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ എത്തരത്തിലാണ് നാം കൈകാര്യം ചെയ്യുന്നത്, അത്തരത്തില്‍ തന്നെ ലൈംഗികപ്രശ്‌നങ്ങളെയും കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചിലരില്‍ ആരോഗ്യപരമായ വിഷമതകള്‍ മൂലമോ, മറ്റ് അസുഖങ്ങള്‍ മൂലമോ എല്ലാം ലൈംഗികപ്രശ്‌നങ്ങളുണ്ടാകാറുണ്ട്. ഇത് സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരാം. കൃത്യമായ ചികിത്സയിലൂടെ ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളെ പരിഹരിക്കാവുന്നതേയുള്ളൂ.

എന്നാല്‍ മറ്റ് ചിലരിലാകട്ടെ, ജീവിതരീതിയിലെ അപാകതകളാകാം ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നത്. ലൈംഗികാഭിനിവേശം (സെക്‌സ് ഡ്രൈവ്) കുറയുന്നതിന് പ്രധാന കാരണമാകുന്നതും ഇത്തരത്തില്‍ ജീവിതരീതികളിലെ പാളിച്ചകളാണ്. 

ഡയറ്റ്, വ്യായാമം, മാനസികസമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വിനോദോപാധികള്‍ എന്നിവയെല്ലാം ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തേടാവുന്നതാണ്. ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചിലത് ഒഴിവാക്കുകയും ചെയ്യാം. 

 

 

ഇത്തരത്തില്‍ ലൈംഗികാഭിനിവേശം വര്‍ധിപ്പിക്കുന്നതിനായി ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. 

'സെക്‌സ് ഡ്രൈവ്' വര്‍ധിപ്പിക്കാന്‍ നേന്ത്രപ്പഴം? 

എങ്ങനെയാണ് നേന്ത്രപ്പഴം ലൈംഗികാഭിനിവേശം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതെന്നാണോ ചിന്തിക്കുന്നത്? ശാസ്ത്രീയമായി തന്നെ ഇതിന് കാരണങ്ങളുണ്ട്. ഇനി അവയിലേക്ക്...

നേന്ത്രപ്പഴത്തിലിടങ്ങിയിരിക്കുന്ന 'ട്രിപ്‌റ്റോഫാന്‍' എന്ന ഘടകം മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വളരെ പെട്ടെന്ന് സഹായിക്കുന്നതാണ്. സന്തോഷത്തെ അനുഭവപ്പെടുത്തുന്ന 'ഹാപ്പി ഹോര്‍മോണ്‍' ആയി അറിയപ്പെടുന്ന 'സെറട്ടോണിന്‍' ഉത്പാദനം വര്‍ധിപ്പിക്കാന്‍ 'ട്രിപ്‌റ്റോഫാന്' കഴിയും. ഇത് സന്തോഷം മാത്രമല്ല വര്‍ധിപ്പിക്കുന്നത് ഒപ്പം തന്നെ ലൈംഗികാഭിനിവേശവും വര്‍ധിപ്പിക്കുന്നു. 

രണ്ടാമതായി, നേന്ത്രപ്പഴം പുരുഷ ലൈംഗിക ഹോര്‍മോണ്‍ ആയ 'ടെസ്‌റ്റോസ്റ്റിറോണ്‍' ഉത്പാദനവും വര്‍ധിപ്പിക്കുന്നുണ്ട്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന 'പൊട്ടാസ്യം' ആണ് ഇതിന് സഹായിക്കുന്നത്. 'സെക്‌സ് ഡ്രൈവ്' വര്‍ധിപ്പിക്കുന്നതിനും, ലൈംഗികാനുഭവത്തെ നീട്ടിനിര്‍ത്തുന്നതിനുമെല്ലാം 'ടെസ്റ്റോസ്റ്റിറോണ്‍' ആവശ്യമാണ്. 

മൂന്നാമതായി, നേന്ത്രപ്പഴം നല്ലൊരു 'എനര്‍ജി ബൂസ്റ്റര്‍' ആണ്. എന്നുവച്ചാല്‍ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നതില്‍ മുന്‍പന്തിയിലുള്ള ഭക്ഷണമാണ് നേന്ത്രപ്പഴം. ഇതിലടങ്ങിയിരിക്കുന്ന 'കാര്‍ബോഹൈഡ്രേറ്റ്' ആണ് ഊര്‍ജ്ജമുണ്ടാകാന്‍ സഹായിക്കുന്നത്. ഒപ്പം തന്നെ രക്തയോട്ടം വര്‍ധിപ്പിക്കാനും നേന്ത്രപ്പഴം സഹായിക്കുന്നുണ്ട്. ഈ രണ്ട് ഘടകങ്ങളും ലൈംഗികാഭിനിവേശം വര്‍ധിപ്പിക്കാനും കാരണമായി മാറാം. 

 


നാലാമതായി, പുരുഷന്മാരില്‍ ബീജത്തിന് സഞ്ചരിക്കാനുള്ള സ്രവം ഉത്പാദിപ്പിക്കുന്ന 'പ്രോസ്‌റ്റേറ്റ്' ഗ്രന്ഥിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും നേന്ത്രപ്പഴം സഹായിക്കുന്നുണ്ട്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന 'മഗ്നീഷ്യം', 'മാംഗനീസ്' എന്നീ രണ്ട് ധാതുക്കളാണ് ഇതിന് സഹായകമാകുന്നത്. 

നേന്ത്രപ്പഴത്തിന് പുറമെ ലൈംഗികജീവിതത്തെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ വേറെയുമുണ്ട്. എന്നാലിവയും മിതമായ രീതിയില്‍ ആരോഗ്യാവസ്ഥയ്ക്ക് അനുസരിച്ച് മാത്രമേ കഴിക്കേണ്ടതുളളൂ.

Also Read:- അവിഹിതബന്ധമെന്ന് സംശയം; ഭാര്യയുടെ ജനനേന്ദ്രിയം തുന്നിക്കൂട്ടി ഭര്‍ത്താവ്

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!