പഴത്തൊലി ഇനി കളയേണ്ട, മുഖത്തെ കറുത്ത പാടുകൾ എളുപ്പം അകറ്റാം

By Web TeamFirst Published Jun 16, 2020, 10:30 PM IST
Highlights

കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം ഉണ്ടാകുന്ന ഒന്നാണ് മുഖക്കുരു. കുരുക്കള്‍ മാറിയാലും ഇതിന്റെ പാടുകള്‍ അവിടെ അവശേഷിപ്പിക്കും. 

കൗമാരക്കാര്‍ക്ക് മുഖക്കുരു ഒരു വലിയ പ്രശ്നമാണ്. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം ഉണ്ടാകുന്ന ഒന്നാണ് മുഖക്കുരു. കുരുക്കള്‍ മാറിയാലും ഇതിന്റെ പാടുകള്‍ അവിടെ അവശേഷിപ്പിക്കും. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ മാറാൻ ഏറ്റവും മികച്ചതാണ് പഴത്തൊലി. മുഖക്കുരുവിന്റെ പാടുകൾ മാറാൻ പഴത്തൊലി രണ്ട് രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

ആദ്യം മുഖം നല്ല പോലെ കഴുകുക. ശേഷം ഒരു കോട്ടൺ തുണി ഉപയോ​ഗിച്ച് മുഖം തുണയ്ക്കുക. ശേഷം പഴത്തൊലി ഉപയോ​ഗിച്ച് ഏകദേശം 10 മിനിറ്റ് നേരം ‌മുഖത്ത് മസാജ് ചെയ്യുക. പഴത്തൊലി കഷ്ണം ബ്രൗൺ നിറം ആവുകയാണെങ്കിൽ പകരം പുതിയ കഷ്ണം ഉപയോഗിക്കുക. ഏകദേശം 20 മിനിറ്റ് കഴിഞ്ഞ് മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോ​ഗിക്കാവുന്നതാണ്.

രണ്ട്...

ഒരു ടീസ്പൂണ്‍ ഇടിച്ചെടുത്ത പഴത്തൊലിയും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം പാടുകളുള്ള ഭാ​ഗത്ത് ഇത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് മുഖം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. നാരങ്ങ സ്വാഭാവികമായും ആസിഡാണ്, ഇത് ചര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്ന മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഉള്ളി കഴിക്കുന്നത് കൊണ്ടും ചില ഗുണങ്ങളുണ്ട്; അറിയാം നാല് കാര്യങ്ങള്‍.....
 

click me!