അതിരാവിലെ തന്നെ ചൂടുള്ള ഒരു കപ്പ് കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. കൂടുതൽ ഉന്മേഷത്തോടെയിരിക്കാൻ കാപ്പി സഹായിക്കും. എന്നാൽ കാപ്പി നിങ്ങളുടെ സൗന്ദര്യവർദ്ധനയ്ക്ക് കൂടുതൽ ഗുണപ്രദമാണെന്ന കാര്യം പലരും അറിയാതെ പോകുന്നു.
കാപ്പിയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ ആരോഗ്യമുള്ള ചർമ്മത്തിന് സഹായകരമാണ്. ഇരുണ്ട വൃത്തങ്ങൾ മാറാനും മുഖക്കുരു വരെ നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയിൽ കാപ്പി മികച്ചതായി പഠനങ്ങൾ.
കണ്ണിനു താഴെയുള്ള നിറവ്യത്യാസം കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റുകൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. ഒരു ടേബിൾസ്പൂൺ കാപ്പിപ്പൊടി, ഒരു ടീസ്പൂൺ തേൻ, കുറച്ച് തുള്ളി വിറ്റാമിൻ ഇ ഓയിൽ എന്നിവ
മിക്സ് ചെയ്ത് കണ്ണുകൾക്ക് താഴെ പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാം.
ചർമ്മത്തിന്റെ തിളക്കം കൂട്ടുന്നതിനായും കാപ്പിയെ ഉപയോഗിക്കാവുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന കാഫീൻ ചർമ്മം ബലമുള്ളതാക്കാനും ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
മുഖകാന്തി കൂട്ടാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ
ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഇഫക്റ്റുകൾ ഉള്ള CGA-കൾ കാപ്പിയിൽ കൂടുതലായതിനാൽ പതിവായി കാപ്പി കഴിക്കുന്നത് ബാക്ടീരിയ നയിക്കുന്ന മുഖക്കുരുക്കെതിരായ പോരാട്ടത്തിൽ സഹായിക്കും. 2 ടീസ്പൂൺ ബ്രൗൺ ഷുഗറും 3 ടേബിൾസ്പൂൺ കോഫി ഗ്രൗണ്ടും യോജിപ്പിക്കുക. കട്ടിയുള്ള സ്‌ക്രബ് ഉണ്ടാക്കാൻ, കോഫി മിശ്രിതം 3 ടേബിൾസ്പൂൺ വെളിച്ചെണ്ണയുമായി നന്നായി യോജിപ്പിക്കുക. ഈ സ്‌ക്രബ് മുഖത്ത് പുരട്ടുക. പത്തു മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.
ചർമ്മത്തിൽ നേരിട്ട് കോഫി മാസ്ക് പുരട്ടുന്നത് നേർത്ത വരകൾ, ചുവപ്പ് എന്നിവ കുറയ്ക്കാൻ സഹായിക്കും. കാപ്പിയും കൊക്കോ പൗഡറും യോജിപ്പിച്ച് പാലിൽ മിക്സ് ചെയ്യുക. രണ്ട് തുള്ളി തേനും നാരങ്ങാനീരും ചേർത്ത ശേഷം മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാം.
മുഖസൗന്ദര്യത്തിന് മൂന്ന് തരം പപ്പായ ഫേസ് പാക്കുകൾ