Benefits of Yoga for Fertility : ഗര്‍ഭധാരണ സാധ്യത വർദ്ധിപ്പിക്കാൻ യോ​ഗ സഹായിക്കുമോ?

Published : Aug 13, 2022, 04:56 PM IST
Benefits of Yoga for Fertility :  ഗര്‍ഭധാരണ സാധ്യത വർദ്ധിപ്പിക്കാൻ യോ​ഗ സഹായിക്കുമോ?

Synopsis

കഴിയുന്നത്ര യോഗ പരിശീലിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് പ്രയോജനകരമാണ്. പ്രത്യേകിച്ചും നിങ്ങൾ ഗർഭം ധരിക്കാൻ ശ്രമിക്കുമ്പോൾ. യോഗ സ്വാഭാവികമായും പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നതിന് ജീവിതശെെലിയിൽ നിരവധി കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. സമ്മർദ്ദം, ഉത്കണ്ഠ എന്നിവയിൽ നിന്ന് അകന്നു നിൽക്കുക എന്നതാണ് ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നതിന് ആദ്യം മനസിലുണ്ടായിരിക്കേണ്ടത് കാര്യങ്ങളിലൊന്ന്.

സമ്മർദ്ദത്തിൽ നിന്ന് അകന്നു നിൽക്കുന്നത് മാനസികാവസ്ഥയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. എന്നാൽ നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് യോ​ഗ ചെയ്യുക എന്നത്. യോഗ ചെയ്യുന്നതിലൂടെ ഡോപാമിൻ, ഓക്സിടോസിൻ, സെറോടോണിൻ, എൻഡോർഫിൻസ് തുടങ്ങിയ ചില രാസവസ്തുക്കൾ പുറത്തുവിടാൻ ഇത് തലച്ചോറിനെ സജീവമാക്കുന്നു. യോഗ പരിശീലിക്കുന്നത് ഗർഭധാരണത്തിനുള്ള സാ​ധ്യത വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഒന്ന്...

ഗർഭിണിയാകാൻ ശ്രമിക്കുന്ന സ്ത്രീകൾ അവരുടെ ഹോർമോണുകളിൽ ശ്രദ്ധ ചെലുത്തണം. ഈസ്ട്രജൻ വളരെ കുറവോ വളരെ കൂടുതലോ ആണെങ്കിൽ ടെസ്റ്റോസ്റ്റിറോൺ ശരിയായ അനുപാതത്തിലല്ലെങ്കിൽ ഇത് ആരോഗ്യ സംബന്ധമായ പല പ്രശ്നങ്ങൾക്കും ഇടയാക്കും. സ്ത്രീകളിലെ ഹോർമോൺ അസന്തുലിതാവസ്ഥ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

പിസിഒഎസ്, പിസിഒഡി എന്നും അറിയപ്പെടുന്ന പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്ന രോ​വസ്ഥ ഉണ്ടാകുമ്പോൾ ഇത് ഗർഭധാരണത്തിലെ പ്രശ്നങ്ങൾക്ക് കാരണമാകും. യോഗ പരിശീലിക്കുന്നതിന്റെ വിവിധ ആരോഗ്യ ഗുണങ്ങളിൽ ഹോർമോൺ അളവ് നിയന്ത്രിക്കുന്നത് പ്രധാനമാണ്. യോഗ സ്ത്രീകളിൽ ആർത്തവത്തെ നിയന്ത്രിക്കുകയും അസന്തുലിതാവസ്ഥ ഇല്ലാതാക്കുകയും ചെയ്യുന്നു.

എപ്പോഴും ക്ഷീണമാണോ? ശ്രദ്ധിക്കൂ, ഈ പോഷകത്തിന്റെ കുറവുകൊണ്ടാകാം

രണ്ട്...

നിങ്ങൾ മിക്കവാറും ഉദാസീനമായ ഒരു ജീവിതം നയിക്കുമ്പോൾ ജീവിതശൈലിയുമായി ബന്ധപ്പെട്ട പല രോഗങ്ങളും  നേരിടേണ്ടിവരും. സജീവമായ ഒരു ജീവിതശൈലി നിലനിർത്തുന്നതിന്റെ പ്രധാനകാര്യങ്ങളിലൊന്ന് ഊർജ്ജ നില എപ്പോഴും ഉയർന്നതാണെന്ന് ഉറപ്പാക്കുക എന്നതാണ്. ശാരീരികക്ഷമതയും സജീവവും നിലനിർത്തുന്നത് ശരീരത്തിന്റെ പ്രവർത്തനത്തെ സുഗമമായും കാര്യക്ഷമമായും നിലനിർത്തും. ഫെർട്ടിലിറ്റി ലെവലിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. യോഗ പതിവായി ചെയ്യുമ്പോൾ രക്തപ്രവാഹം ക്രമപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുന്നു. നിങ്ങളുടെ നാഡീവ്യൂഹം ഒപ്റ്റിമൽ അവസ്ഥയിലാണ് എളുപ്പത്തിൽ ഗർഭം ധരിക്കാൻ കഴിയുമെന്നും പഠനങ്ങൾ പറയുന്നു.

മൂന്ന്...

 ഗർഭം ധരിക്കാനുള്ള തയ്യാറെടുപ്പിൽ പലപ്പോഴും അമിതമായ മാനസിക സമ്മർദ്ദം വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പ്രാണായാമം, ധ്യാനം എന്നിവ എല്ലാ ദിവസവും കുറഞ്ഞത് 5 മുതൽ 10 മിനിറ്റ് വരെ ചെയ്യാവുന്നതാണ്.  പ്രാണായാമം ശരീരം കൂടുതൽ ഫിറ്റായിരിക്കാനും സഹായകരമാണ്.

നാല്...

യോഗ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യോഗാസനങ്ങളുടെ ശാരീരിക അഭ്യാസം കോശങ്ങളുടെ ഓക്സിജൻ വർദ്ധിപ്പിക്കാൻ അനുവദിക്കുന്നു. ധ്യാനത്തിലൂടെയും ശ്വസന വ്യായാമങ്ങളിലൂടെയും പരിശീലിക്കുന്ന വിശ്രമം രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.  

കഴിയുന്നത്ര യോഗ പരിശീലിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് പ്രയോജനകരമാണ്. പ്രത്യേകിച്ചും നിങ്ങൾ ഗർഭം ധരിക്കാൻ ശ്രമിക്കുമ്പോൾ. യോഗ സ്വാഭാവികമായും പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

സ്കിന്‍ ക്യാന്‍സര്‍ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

 

PREV
Read more Articles on
click me!

Recommended Stories

50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം
മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ