
സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ച പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമ്മത്തിന് മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കാനും ബീറ്റ്റൂട്ട് സഹായകമാണ്. ചർമ്മത്തെയും സംരക്ഷിക്കുന്നതിന് ബീറ്റ്റൂട്ട് എങ്ങനെയൊക്കെ ഉപയോഗിക്കണമെന്നറിയാം...
ഒന്ന്...
മുഖത്തിന് നിറം കൂട്ടുന്നതിന് ബീറ്റ്റൂട്ട് ജ്യൂസാക്കി മുഖത്തിടുക. 10–15 മിനിറ്റിന്ശേഷം ഇത് കഴുകി കളയാം. ബീറ്റ്റൂട്ടിലുള്ള വിറ്റാമിൻ സി ചർമത്തിന്റെ പിഗ്മെന്റേഷന്‍ തടയും. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇങ്ങനെ ചെയ്യുന്നത് സഹായകരമാണ്.
രണ്ട്...
ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്യുക. ഇതൊരു കോട്ടൺ തുണിയിൽ മുക്കി കണ്ണിനു മുകളിൽവയ്ക്കുക. 10 മിനിറ്റിനുശേഷം കഴുകി കളയുക. കണ്ണിന് തണുപ്പേകാനും കറുത്ത നിറം മാറാനും ഇത് സഹായിക്കും.
മൂന്ന്...
ഇരുണ്ടതും വരണ്ടതുമായ ചുണ്ടുകൾക്കും ബീറ്റ്റൂട്ട് നല്ലൊരു പ്രതിവിധിയാണ്. ചുണ്ടുകൾക്ക് സൗന്ദര്യം മാത്രമല്ല ആരോഗ്യവും നൽകാൻ ബീറ്റ്റൂട്ടിന്റെ ഉപയോഗം സഹായകരമാണ്. ഇതിനായി രണ്ടു കാര്യങ്ങൾ ചെയ്യാം. ബീറ്റ്റൂട്ട് ജ്യൂസ് നേരിട്ട് ചുണ്ടിൽ പുരട്ടുന്നതാണ് ഒരു വഴി. ബീറ്റ്റൂട്ടിന്റെ കഷ്ണമെടുത്ത് അതിൽ പഞ്ചസാര പുരട്ടി ചുണ്ടിൽ പുരട്ടുക. മൃതകോശങ്ങളും കറുത്ത പാടുകളും നീക്കാൻ ഇത് സഹായിക്കും.
നാല്...
അരക്കപ്പ് ബീറ്റ്റൂട്ട് ജ്യൂസിൽ രണ്ട് സ്പൂൺ തൈര്, കുറച്ച് ആല്‍മണ്ട് ഓയിൽ എന്നിവ ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ശേഷം നന്നായി മസാജ് ചെയ്യുക. 15–20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam