ഇവ കഴിച്ചാൽ പല്ലുകൾക്ക് ദോഷം, ഒഴിവാക്കുക
ചില ഭക്ഷണങ്ങൾ പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കും. പല്ലുകൾ ആരോഗ്യത്തോടെയിരിക്കാൻ ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് നോക്കാം.

പല്ലുകളെ നശിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
ചില ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.
സിട്രസ് പഴങ്ങൾ
നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളിലെ സിട്രിക് ആസിഡ് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും പല്ലുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യും. അതിനാല്‍ ഇവ അമിതമായി കഴിക്കരുത്.
മിഠായി, ചോക്ലേറ്റ്
മധുരമുളള മിഠായികള്‍ കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. ഒപ്പം ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യും. അതിനാല്‍ മധുരമുളള മിഠായികള്‍, ചോക്ലേറ്റ് തുടങ്ങിയവ പരമാവധി ഒഴിവാക്കുക.
കുക്കീസ്, ഐസ്ക്രീം
കുക്കീസ്, ഐസ്ക്രീം എന്നിവയും പല്ലുകളുടെ ആരോഗ്യത്തിന് നന്നല്ല.
ചിപ്സ്, പോപ്കോണ്‍
ചിപ്സ്, പോപ്കോണ്‍ പോലെയുള്ള ഉപ്പ് ധാരാളം അടങ്ങിയ സ്നാക്സും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് പല്ലുകളുടെ ഇനാമലിന് നല്ലത്.
സോഡ
സോഡ പോലുള്ള ശീതളപാനീയങ്ങൾ അമിതമായി കുടിക്കുന്നതും പല്ലുകൾക്ക് കേടുപാടുകൾ വരുത്തും.
പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍
പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങളും പല്ലുകളുടെ ആരോഗ്യത്തിന് നന്നല്ല.
വൈൻ, മദ്യം
വൈനിലെ ആസിഡ് പല്ലിന്റെ ഇനാമലിനെ ദോഷകരമായി ബാധിക്കും. ഇത് പല്ലിന്റെ നിറം മഞ്ഞയാക്കി മാറ്റും. അതുപോലെ അമിതമായ മദ്യപാനം ആരോഗ്യം നശിപ്പിക്കുന്നതിനൊപ്പം പല്ലുകൾക്കും കേടുപാടുകൾ വരുത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam