
പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ആൽമണ്ട് ഓയിൽ അഥവാ ബദാം ഓയിൽ. ചര്‍മസംരക്ഷണത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരുപോലെ നല്ലതാണ് ബദാം. ആൽമണ്ട് ഓയിൽ ഉപയോഗിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
സണ്‍ടാന്‍ അകറ്റാം..
സണ്‍ടാന്‍ തടയാൻ ബദാമിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ സഹായിക്കും. ഒരു ടീസ്പൂൺ ബദാം ഓയിലിൽ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്തിടുക. ഇത് സണ്‍ടാന്‍ പോലുള്ള പ്രശ്‌നങ്ങളെ അകറ്റി ചര്‍മ്മത്തിലെ കരുവാളിപ്പ് ഇല്ലാതാക്കുന്നു.
കണ്ണിന് ചുറ്റുമുള്ള കറുത്തപാട് അകറ്റാം...
കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ അകറ്റാനും ആല്‍മണ്ട് ഓയില്‍ ഏറെ ഫലപ്രദമാണ്. ആല്‍മണ്ട് ഓയില്‍ ഒരു പഞ്ഞിയില്‍ എടുത്ത് കണ്ണിന് താഴെ വയ്ക്കുക. ഇത് ഡാര്‍ക്ക് സര്‍ക്കിള്‍സ് ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും നല്‍കുന്നു.
കക്ഷത്തിലെ കറുപ്പും അകറ്റാം...
കക്ഷത്തിലെ കറുപ്പും സൗന്ദര്യസംരക്ഷണത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പ്രധാനമായും ആല്‍മണ്ട് ഓയില്‍. ഇത് കക്ഷത്തില്‍ കിടക്കാന്‍ പോവുന്നതിന് മുന്‍പ് തേച്ച് പിടിപ്പിക്കാം. ഇത് കക്ഷത്തിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നു.
ചൊറിച്ചിലും പരിഹാരം...
ചര്‍മ്മത്തില്‍ ഇടയ്ക്കിടെയുണ്ടാവുന്ന ചൊറിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം ഓയില്‍. ഇതിൽ അടങ്ങിയിട്ടുള്ള സിങ്കാണ് ചര്‍മ്മത്തിലെ അലര്‍ജിയും ചൊറിച്ചിലും ഇല്ലാതാക്കുന്നത്. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല എന്നതാണ് മറ്റൊരു കാര്യം.
മുഖക്കുരുവിനെ തടയുന്നു...
മുഖക്കുരു കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരമാണ് ആല്‍മണ്ട് ഓയില്‍. ഇത് മുഖത്ത് പുരട്ടിയ ശേഷം 10 മിനുട്ട് മസാജ് ചെയ്യുക. ഇത് മുഖക്കുരുവിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
മാമ്പഴം കൊണ്ട് മുഖത്തിന് ഭംഗി കൂട്ടാം, ഈ ഫേസ് പാക്കുകൾ ഉപയോഗിച്ച് നോക്കൂ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam