മാമ്പഴം കൊണ്ട് മുഖത്തിന് ഭംഗി കൂട്ടാം, ഈ ഫേസ് പാക്കുകൾ ഉപയോഗിച്ച് നോക്കൂ
ഒരിക്കലെങ്കിലും മാമ്പഴം കൊണ്ടുള്ള ഫേസ് പാക്ക് നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ...? മാമ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- എ, സി, പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളെല്ലാം ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവുമേകാന്‍ സഹായിക്കുന്നു.

<p>mango face pack</p>
ചർമ്മത്തിലുണ്ടാകുന്ന കറുത്ത പാടുകൾ കുറയ്ക്കാനും സ്കിൻ ടോൺ നിലനിർത്താനും മാമ്പഴം സഹായിക്കുന്നു.മുഖസൗന്ദര്യത്തിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാമ്പഴ ഫേസ് പാക്കുകൾ പരിചയപ്പെടാം.
mango
ഒരു ടേബിൾ സ്പൂൺ മാമ്പഴ പൾപ്പ്, ഒരു ടീസ്പൂൺ തേനും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഈ കട്ടിയുള്ള പേസ്റ്റ് മുഖത്തിടുക.15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക.
mango
ഒരു ടേബിൾ സ്പൂൺ മാമ്പഴ പൾപ്പ്, ഒരു ടീസ്പൂൺ പാൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടുക. 10 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തിന് നിറം വർദ്ധിപ്പിക്കാൻ ഈ പാക്ക് സഹായിക്കും.
mango
ഒരു ടേബിൾ സ്പൂൺ മാമ്പഴ പൾപ്പ്, രണ്ട് ടേബിൾ സ്പൂൺ കടല മാവ്, രണ്ട് ടീസ്പൂൺ ബദാം പൊടിച്ചത്, ഒരു ടീസ്പൂൺ തേൻ എന്നിവ പേസ്റ്റാക്കി മുഖത്തിടുക.15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക.ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ പാക്ക് ഇടാം.
oats
രണ്ട് ടേബിൾ സ്പൂൺ മാമ്പഴ പൾപ്പ്, ഒരു ടേബിൾ സ്പൂൺ ഓട്സ്, രണ്ട് ടീസ്പൂൺ പാൽ, 3 - 4 ബദാം പൊടിച്ചെടുത്തത് എന്നിവ മിക്സ് ചെയ്ത് പാക്ക് ആക്കുക. ശേഷം ഈ പാക്ക് മുഖത്ത് തേച്ചുപിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam