മുഖത്ത് കറ്റാര്‍വാഴ ജെൽ പുരട്ടുന്നത് ശീലമാക്കൂ, ​ഗുണങ്ങളറിയാം

By Web TeamFirst Published May 1, 2020, 4:05 PM IST
Highlights

ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുന്നത് ചുളിവുകള്‍ മാറാന്‍ സഹായിക്കും. കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ ഇ യാണ് ഇതിന് സഹായിക്കുന്നത്.

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ ജെൽ. മുഖത്തെ കറുത്ത പാട്, വരണ്ട ചർമ്മം എന്നിവ മാറാൻ കറ്റാർവാഴ ജെൽ പുരട്ടുന്നത് ​ഗുണം ചെയ്യും. ജെല്‍ വൈറ്റമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ്. കൂടാതെ വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവയും കറ്റാര്‍ വാഴയില്‍ അടങ്ങിയിട്ടുണ്ട്. കറ്റാര്‍വാഴ ജെൽ മുഖത്ത് പുരട്ടിയാലുള്ള ചില ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

 ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം രാത്രി ഉറങ്ങുന്നതിന് മുമ്പ് കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ മാറാന്‍ സഹായിക്കും. കറ്റാര്‍വാഴയിലെ വൈറ്റമിന്‍ ഇ യാണ് ഇതിന് സഹായിക്കുന്നത്.

 രണ്ട്...

നല്ലൊരു ആന്റി ഏജിംഗ് ക്രീമായി ഉപയോഗിക്കാം. മുഖത്ത് പ്രായം തോന്നാതിരിക്കാന്‍ ഇത് സഹായിക്കും. റോസ് വാട്ടറും ജെല്ലും നല്ല പോലെ മിശ്രിതമാക്കി പുരട്ടാവുന്നതാണ്. 

കണ്‍തടത്തിലെ കറുപ്പ് അകറ്റാന്‍ കറ്റാര്‍വാഴ...

മൂന്ന്...

 കണ്ണിനടിയിലെ കറുപ്പകറ്റാന്‍ സഹായിക്കും. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിലെ കറുപ്പിന് പ്രധാന കാരണം. എന്നാല്‍ കറ്റാര്‍വാഴ രക്തയോട്ടം കൂട്ടാന്‍ സഹായിക്കും.

നാല്...

നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റി ചര്‍മസംരക്ഷണത്തിന് സഹായിക്കുന്നു. 

അഞ്ച്...

ചര്‍മ്മത്തിന് ഒരു പുത്തനുണര്‍വ്വ് നല്‍കുന്ന കാര്യത്തില്‍ കറ്റാര്‍വാഴ എന്നും മികച്ച് നില്‍ക്കുന്നതാണ്. ചര്‍മ്മത്തിന് ഫ്രഷ്‌നസ് നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കുന്നു. 
 

click me!