Asianet News MalayalamAsianet News Malayalam

കണ്‍തടത്തിലെ കറുപ്പ് അകറ്റാന്‍ കറ്റാര്‍വാഴ

കറ്റാര്‍വാഴ പൊതുവെ തലമുടിയുടെ ആരോഗ്യത്തിനാണ് ഉപയോഗിക്കുന്നത്. പലര്‍ക്കും ഇവ മുഖത്ത് പുരട്ടിയാലുള്ള ഗുണങ്ങളെ കുറിച്ച് അറിയില്ല. 
 

aloe vera is good for your face
Author
Thiruvananthapuram, First Published Apr 26, 2020, 1:56 PM IST

സൗന്ദര്യ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ സ്ത്രീകള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ്. മുഖത്തെ ചെറിയ പാടുകള്‍, കുരുക്കള്‍, കരുവാളിപ്പ് എന്നിവയൊക്കെ അവരെ അലട്ടും. എന്നാല്‍ അതിന് പറ്റിയ ഒരു പ്രതിവിധിയാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ പൊതുവെ തലമുടിയുടെ ആരോഗ്യത്തിനാണ് ഉപയോഗിക്കുന്നത്. പലര്‍ക്കും ഇവ മുഖത്ത് പുരട്ടിയാലുള്ള ഗുണങ്ങളെ കുറിച്ച് അറിയില്ല. 

കറ്റാര്‍വാഴ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല്  തുണിയില്‍ പൊതിഞ്ഞ് കണ്‍പോളകളിലും കണ്‍തടത്തിലും വയ്ക്കുക. കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് തലയില്‍ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വര്‍‍ദ്ധിപ്പിക്കാന്‍ സഹായിക്കും .

രണ്ട്...

മുഖത്തെ കറുത്തപാടുകൾ മാറാൻ  നല്ലതാണ് കറ്റാർവാഴ. അല്‍പ്പം കറ്റാര്‍വാഴ ജെല്ല്, തുളസിയില നീര്, പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 20 മിനിറ്റ് നേരത്തേക്ക് മുഖത്തു പുരട്ടുക. ഇത് മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കും. 

Also Read: കണ്ണിന് ചുറ്റുമുള്ള ചര്‍മ്മം മനോഹരമാക്കാന്‍ ഏഴ് വഴികള്‍...

മൂന്ന്...

പലര്‍ക്കുമുളള പ്രശ്നമാണ് മുഖത്തെ കരിവാളിപ്പ്. ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അര സ്പൂണ്‍ കസ്തൂരി മഞ്ഞളും ചേര്‍ത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് സൂര്യതാപമേറ്റ ചര്‍മ്മത്തിന് വളരെ നല്ലതാണ്. 

നാല്...

മുടിയുടെ ആരോഗ്യത്തിന് കറ്റാര്‍വാഴ വളരെ നല്ലതാണ്. കറ്റാര്‍വാഴ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്.

Also Read: ബ്ലാക്‌ഹെഡ്സ്, വൈറ്റ്ഹെഡ്സ്; എങ്ങനെ ഒഴിവാക്കാം? വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍...

Follow Us:
Download App:
  • android
  • ios