
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. വിവിധ ആരോഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് കറുവപ്പട്ട ഫലപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കറുവപ്പട്ട വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്ന നിരവധി പേരുണ്ട് നമ്മുക്കിടയിൽ. ഇനി മുതൽ കറുവപ്പട്ട വെള്ളത്തിൽ അൽപം തേൻ കൂടി ചേർത്ത് കുടിക്കുന്നത് ശീലമാക്കാവുന്നതാണ്.
തേൻ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി അമേരിക്കൻ കോളേജ് ഓഫ് ന്യൂട്രീഷൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് തേൻ കഴിക്കുന്നത് കലോറി കുറയ്ക്കാൻ സഹായിക്കും. ആവശ്യമായ വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ തേനിൽ അടങ്ങിയിരിക്കുന്നു. തേനിലെ അവശ്യ ഹോർമോണുകൾ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. തേൻ കഴിക്കുന്നത് വൈറൽ അണുബാധകൾ തടയാൻ സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു.
കറുവാപ്പട്ട ഉപയോഗിക്കുന്നത് വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കറുവാപ്പട്ടയുടെ ആൻ്റിമൈക്രോബയൽ, ആൻ്റിപാരാസിറ്റിക് ഗുണങ്ങൾ രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
കറുവപ്പട്ട, തേൻ എന്നിവയുടെ പോഷണം ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുയ. അവ എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ആദ്യം ഒരു കപ്പ് വെള്ളം തിളപ്പിക്കുക. ശേഷം അതിലേക്ക് ഒരു കഷ്ണം കറുവപ്പട്ട ചേർക്കുക. അഞ്ച് മിനുട്ട് നേരം വെള്ളം തിളിപ്പിക്കുക. ശേഷം ഈ വെള്ളം തണുപ്പിക്കുക. വെള്ളം തണുത്തതിന് ശേഷം അതിലേക്ക് അര സ്പൂൺ തേൻ ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം കുടിക്കുക. രാത്രി കിടക്കുന്നതിന് മുമ്പ് കുടിക്കുന്നതാണ് കൂടുതൽ ഫലപ്രദം. നല്ല ഉറക്കം കിട്ടുന്നതിനും ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിനും ഈ പാനീയം സഹായിക്കും.
നോൺ - ആൽക്കഹോളിക് ഫാറ്റി ലിവർ ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam