Health Tips : കുട്ടികൾക്ക് പ്രഭാതഭക്ഷണത്തിൽ ഒരു മുട്ട ഉൾപ്പെടുത്തൂ, ​ഗുണങ്ങൾ ഇതാണ്

Published : Apr 01, 2023, 07:54 AM IST
Health Tips :   കുട്ടികൾക്ക് പ്രഭാതഭക്ഷണത്തിൽ ഒരു മുട്ട ഉൾപ്പെടുത്തൂ, ​ഗുണങ്ങൾ ഇതാണ്

Synopsis

കുട്ടികൾക്ക് ആരോ​ഗ്യത്തിന് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ തന്നെ കൊടുക്കാൻ നാം ശ്രമിക്കണം. ദിവസവും കുട്ടികൾക്ക് ഓരോ മുട്ട വീതം നൽകണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാരണം, ഇതിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്.   

കുട്ടികൾക്ക് ദിവസവും ഒരു മുട്ട നൽകണമെന്ന് ഡ‍ോക്ടർമാർ പറയാറുണ്ട്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മുട്ട. കുഞ്ഞിന് ഏഴെട്ട് മാസം പ്രായമാകുമ്പോൾ മുട്ടയെ പരിചയപ്പെടുത്തിയാൽ മതി. അതും മുട്ടയുടെ മഞ്ഞ നൽകുന്നതാണ് ഉചിതം. പത്ത് മാസം പ്രായമാകുമ്പോൾ മുട്ടയുടെ വെള്ള നൽകാം.

കുട്ടികൾക്ക് ആരോ​ഗ്യത്തിന് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ തന്നെ കൊടുക്കാൻ നാം ശ്രമിക്കണം. ദിവസവും കുട്ടികൾക്ക് ഓരോ മുട്ട വീതം നൽകണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാരണം, ഇതിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. 

മുട്ട അയഡിൻ, ഇരുമ്പ്, ഗുണമേന്മയുള്ള പ്രോട്ടീൻ, ഒമേഗ-3 കൊഴുപ്പ്, വിറ്റാമിനുകൾ എ, ഡി, ഇ, ബി 12 എന്നിവ നൽകുന്നു. ഇത് ഏകാഗ്രതയും ഊർജ്ജ നിലയും വർദ്ധിപ്പിക്കാനും അധിക ലഘുഭക്ഷണങ്ങളുടെ ആവശ്യകത കുറയ്ക്കാനും സഹായിക്കും.

കണ്ണുകളുടെ സംരക്ഷണത്തിന് മുട്ട മികച്ചൊരു ഭക്ഷണമാണ്. മുട്ടയിൽ ധാരാളം ഒമേഗ –3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. മുട്ടയ്ക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തിൽ നാരുകൾ ധാരാളം അടങ്ങിയ പച്ചക്കറികൾ, പഴവർഗങ്ങൾ ഉൾപ്പെടുത്തുക. 

പ്രാതലിൽ കുട്ടികൾക്ക് ദിവസവും ഒരു മുട്ട ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. കാരണം ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണ് പ്രാതലെന്നു പറയാം. ഈ ഭക്ഷണത്തിൽ ആരോഗ്യ ഗുണങ്ങൾ ഒത്തിണങ്ങിയ മുട്ട കൂടി ഉൾപ്പെടുത്തുന്നത് കുട്ടികൾക്ക് ഏറെ ഗുണം നൽകും. മുട്ട ഒരു പ്രോട്ടീൻ ഭക്ഷണം എന്ന ഗണത്തിൽ പെടുത്താവുന്ന ഒന്നാണ്. ഒരു മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്നതാണ് കണക്ക്. 

കുഞ്ഞിന് പ്രോട്ടീൻ അലർജിയുണ്ടാകുന്നില്ലെങ്കിൽ മാത്രം തുടർന്നും നൽകാം. സ്കൂൾ കാലത്തിലേക്ക് കടന്നാൽ ദിവസവും കുട്ടികളുടെ ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താം. ബാക്ടീരിയിൽ അണുബാധയ്ക്ക് സാധ്യത ഉള്ളതിനാൽ മുട്ട പുഴുങ്ങി കറിയാക്കി നൽകുന്നതാണ് നല്ലത്.

പാലക് ചീര കൊണ്ട് രുചികരമായ പൂരി ; റെസിപ്പി

PREV
click me!

Recommended Stories

കുത്തിവെയ്പ്പെടുത്താൽ ഭാരം കുറയുമെന്ന് പരസ്യം; ഭാരം കുറയ്ക്കാൻ മൂന്ന് കുത്തിവെയ്പ്പെടുത്ത സ്ത്രീ രക്തം ഛർദ്ദിച്ചു
ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടണോ? ഈ ആറ് ഭക്ഷണങ്ങൾ കഴിച്ചോളൂ