പാലക് ചീരയുടെ 91 ശതമാനവും വെള്ളമാണ്. ഇതിൽ പ്രോട്ടീനും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കളെ പിന്തുണയ്ക്കുന്ന ഇരുമ്പ് ചീരയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല വിറ്റാമിൻ എ, സി, കെ1 എന്നിവയും അടങ്ങിയിട്ടുണ്ട്.  

കുട്ടികൾക്ക് എപ്പോഴും ആരോ​ഗ്യകരമായ പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ തന്നെ നൽകാൻ ശ്രദ്ധിക്കണം. കുട്ടികളുടെ ഭക്ഷണക്രമം നിരീക്ഷിക്കുന്നതും അവർ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും ഒരുപോലെ പ്രധാനമാണ്. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്നതും അതൊടൊപ്പം ആരോ​ഗ്യകരമായൊരു ബ്രേക്ക്ഫാസ്റ്റ് വിഭവം പരിചയപ്പെട്ടാലോ?. 

വളരെ കുറച്ച് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന വിഭവമാണ് പാലക് ചീര പൂരി. പാലക് അടങ്ങിയിട്ടുള്ളതിനാൽ വളരെയധികരം ആരോ​ഗ്യകരമാണ് ഈ പൂരി. പാലക് ചീരയുടെ 91 ശതമാനവും വെള്ളമാണ്. ഇതിൽ പ്രോട്ടീനും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കളെ പിന്തുണയ്ക്കുന്ന ഇരുമ്പ് ചീരയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല വിറ്റാമിൻ എ, സി, കെ1 എന്നിവയും അടങ്ങിയിട്ടുണ്ട്. 

പാലക് ചീരയിൽ ആവശ്യത്തിന് ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നു. പാലക് ചീരയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, മഗ്നീഷ്യം, മാംഗനീസ്, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് പാലക് ചീര കൊണ്ട് രുചികരമായ പൂരി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ..?

വേണ്ട ചേരുവകൾ...

മൈദ 1 കപ്പ്
റവ 1/2 കപ്പ്
ഉരുളകിഴങ്ങ് 2 എണ്ണം
പാലക് ചീര ഒരു കപ്പ്‌
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്...

തയാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിൽ മൈദയും റവയും ഉപ്പും നല്ല പോലെ മിക്സ്‌ ചെയ്ത് തിളച്ച വെള്ളം കൊണ്ട് നന്നായി കുഴച്ചു എടുക്കുക. ശേഷം മാവ് 10 മിനുട്ട് മാറ്റിവയ്ക്കുക. ശേഷം ഇതിലേക്ക് വേവിച്ച ഉരുളകിഴങ്ങ് മിക്സിയിൽ അരച്ചത് ചേർക്കുക. ചീരയില വെള്ളത്തിലിട്ട് തിളപ്പിച്ച്‌ അത് മിക്സിയിൽ അരച്ചെടുത്തതും തയാറാക്കിയ മാവിലേക്ക് ചേർക്കുക. മാവ് നന്നായി കുഴച്ച് സോഫ്റ്റ്‌ ആക്കുക. ശേഷം ചെറിയ ഉരുളകളാക്കി എടുക്കുക. ശേഷം പരത്തിയെടുക്കുക. ശേഷം പൂരി എണ്ണയിലിട്ട് പൊരിച്ചെടുക്കുക.

എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നാല് ഭക്ഷണങ്ങള്‍...