Health Tips : വാള്‍നട്ട് കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം

Published : Apr 10, 2024, 09:29 AM IST
 Health Tips : വാള്‍നട്ട് കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം

Synopsis

ദിവസവും വാൾനട്ട് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.

ധാരാളം പോഷക​ഗുണങ്ങളുള്ള നട്സാണ് വാൾനട്ട്. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയിൽ ഉയർന്ന അളവിൽ വാൾനട്ടിൽ അടങ്ങിയിരിക്കുന്നു.  വാൾനട്ടിൽ വിറ്റാമിൻ ഇ, വിറ്റാമിൻ ബി 5 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ നിറവും തിളക്കവും മെച്ചപ്പെടുത്തുന്നു.

കുതിർത്ത വാൾനട്ട് കഴിക്കുമ്പോൾ ശരീരത്തിലെ ഷുഗർ ലെവലും അതുപോലെ കൊളസ്‌ട്രോൾ ലെവലും പെട്ടെന്ന് കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്.  കുതിർത്ത വാൾനട്ടിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ഉള്ളതിനാൽ, ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

ദിവസവും വാൾനട്ട് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. വാൾനട്ട് കഴിച്ചതിന് ശേഷം ശരീരത്തിൽ നല്ല രീതിയിൽ തന്നെ കോശങ്ങളുടേയും അതുപോലെ ഹോർമോണുകളുടേയും പ്രവർത്തനം നടക്കുന്നു. ഇത് ശരീരത്തിൽ ഇൻസുലിൻ ലെവൽ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. 

കുതിർത്ത വാൽനട്ട് കഴിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നത് ഗുണം ചെയ്യും. വാൾനട്ടിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശരീരത്തെ സഹായിക്കുന്നു. കുതിർത്ത വാൾനട്ടിൻ്റെ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് 15 മാത്രമായതിനാൽ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഭക്ഷണമാണ്. വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. 

വാൾനട്ടിൽ ധാരാളം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും ​ഗുണം ചെയ്യും. സ്മൂത്തികൾ, സലാഡുകൾ എന്നിവയിൽ വാൾനട്ട് ചേർത്ത് കഴിക്കാവുന്നതാണ്. പോളിഅൺസാച്ചുറേറ്റഡ് ഫാറ്റ്, പോളിഫെനോൾസ്, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാ വാൾനട്ട് തലച്ചോറിന് നല്ലതാണ്. ഈ ഘടകങ്ങളെല്ലാം തലച്ചോറിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കുന്നു. 

ബാർലി വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ
 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?