Pomegranate Juice : ഈ ജ്യൂസ് ലെെം​ഗിക ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും

Web Desk   | Asianet News
Published : Jun 06, 2022, 10:23 PM ISTUpdated : Jun 06, 2022, 10:30 PM IST
Pomegranate Juice : ഈ ജ്യൂസ് ലെെം​ഗിക ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും

Synopsis

ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്ന സ്ത്രീകളിലും പുരുഷന്മാരിലും ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിക്കുന്നതായി കണ്ടെത്തി. 21 നും 64 നും ഇടയിൽ പ്രായമുള്ള 58 പുരുഷന്മാരിലാണ് പഠനം നടത്തിയത്. 

മാതളം കഴിച്ചാലുള്ള (pomegranate) ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ധാരാളം പോഷക​ഗുണങ്ങൾ മാതളത്തിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ദിവസവും ഒരു ​ഗ്ലാസ് മാതളം ജ്യൂസ് കുടിക്കുന്നത് രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് അകറ്റാനും മികച്ചതാണ്. 

എന്നാൽ മാതളനാരങ്ങയ്ക്ക് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർദ്ധിപ്പിക്കാനും കഴിയുമെന്നും അടുത്തിടെ നടത്തിൽ പഠനത്തിൽ പറയുന്നു. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതാണ് സെക്‌സ് ഡ്രൈവ് കുറയാനുള്ള മെഡിക്കൽ കാരണങ്ങളിലൊന്ന്. എഡിൻബർഗിലെ ക്വീൻ മാർഗരറ്റ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്ന സ്ത്രീകളിലും പുരുഷന്മാരിലും ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിക്കുന്നതായി കണ്ടെത്തി. 21 നും 64 നും ഇടയിൽ പ്രായമുള്ള 58 പുരുഷന്മാരിലാണ് പഠനം നടത്തിയത്. സ്ത്രീകൾ പതിവായി മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് എല്ലുകളും പേശികളും ശക്തിപ്പെടുത്തുന്നതിനൊപ്പം സെക്‌സ് ഡ്രൈവ് ഗണ്യമായി വർദ്ധിപ്പിക്കുന്നു.

Read more ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡിറ്റോക്സ് പാനീയങ്ങൾ

ബീജത്തിന്റെ ഗുണനിലവാരം, ബീജകോശങ്ങളുടെ സാന്ദ്രത, ആന്റിഓക്‌സിഡന്റ് പ്രവർത്തനം, ടെസ്റ്റോസ്റ്റിറോൺ അളവ് എന്നിവ മെച്ചപ്പെടുത്തുന്നതിനും മാതളനാരങ്ങ സഹായിക്കുന്നതായി കണ്ടെത്തിയതായി  2008-ൽ ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളെ അലയിപ്പിച്ച് കളയാൻ മാതളനാരങ്ങ സ​ഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. മാതള നാരങ്ങയിൽ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു.

Read more  ഇഞ്ചി നല്ലത് തന്നെ, പക്ഷേ കൂടിയാല്‍ ഈ പ്രശ്നങ്ങളും വരാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ