H1N1 flu Symptoms : എച്ച്1എൻ1; പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Web Desk   | Asianet News
Published : Jun 06, 2022, 07:00 PM ISTUpdated : Jun 06, 2022, 07:27 PM IST
H1N1 flu Symptoms : എച്ച്1എൻ1; പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Synopsis

പന്നിപ്പനി അല്ലെങ്കിൽ എച്ച് 1 എൻ 1 ഇൻഫ്ളുവൻസ എന്ന അസുഖം 2009 മുതൽ അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ടു ചെയ്തിട്ടുളളതാണ്.

സംസ്ഥാനത്ത് എച്ച്1എൻ1 (H1N1 flu) മരണം മൂന്ന് ദിവസം മുമ്പാണ് സ്ഥിരീകരിച്ചത്. 12-കാരിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കുട്ടി മരിച്ചതോടെ കോഴിക്കോട് ജില്ലയിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. 

പന്നിപ്പനി അല്ലെങ്കിൽ എച്ച് 1 എൻ 1 ഇൻഫ്ളുവൻസ എന്ന അസുഖം 2009 മുതൽ അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ടു ചെയ്തിട്ടുളളതാണ്. മനുഷ്യരിൽ രോഗമുണ്ടാക്കുന്ന പന്നി, പക്ഷികൾ എന്നിവയിൽ നിന്നുള്ള വൈറസുകളുടെ സംയോജനമാണ് ഈ വൈറസ്.

2009-10 ഫ്ലൂ സീസണിൽ H1N1 മനുഷ്യരിൽ ശ്വാസകോശ സംബന്ധമായ അണുബാധയ്ക്ക് കാരണമായി ഇതിനെ സാധാരണയായി പന്നിപ്പനി എന്ന് വിളിക്കുന്നു.  RNA വൈറസുകളുടെ ഗണത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തിൽ പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു.

പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽക്കൂടിയാണ് ഇതു പകരുന്നത്. അസുഖബാധിതനായ ആളിൽ നിന്നും രണ്ടുമുതൽ ഏഴുദിവസം വരെ ഇതു പകർന്നേക്കാം.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽനിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നു.

Read more ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡിറ്റോക്സ് പാനീയങ്ങൾ

എച്ച്1 എൻ1 പോലുള്ള ഇൻഫ്ലുവൻസ വൈറസുകൾ മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ബന്ധിപ്പിക്കുന്ന കോശങ്ങളെ ബാധിക്കുന്നു. മലിനമായ തുള്ളികൾ ശ്വസിക്കുമ്പോഴോ മലിനമായ പ്രതലത്തിൽ നിന്ന് നിങ്ങളുടെ കണ്ണുകളിലേക്കോ മൂക്കിലേക്കോ വായിലേക്കോ വൈറസ് കൈമാറുമ്പോഴോ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നു.

ലക്ഷണങ്ങൾ...‌

ശക്തിയായ പനി 
ജലദോഷം 
തൊണ്ടവേദന
ശരീരവേദന
വയറിളക്കം
 ഛർദ്ദി

Read more  ഉയർന്ന ബിപിയാണോ പ്രശ്നം; ഇവ ശ്രദ്ധിക്കാതെ പോകരുത്

പ്രതിരോധ മാർ​ഗങ്ങൾ...

ജലദോഷം പനി ഇവ കണ്ടാൽ സ്വയം ചികിത്സക്ക് മുതിരാതെ ഉടൻ ഡോക്ടറെ കാണുക.
കൈകൾ എപ്പോഴും സോപ്പുപയോഗിച്ച് കഴുകി വൃത്തിയായി സൂക്ഷിക്കുക.
പനി ബാധിച്ചവരിൽ നിന്നും ഒരു കയ്യുടെ അകലം എങ്കിലും പാലിക്കുക.
ധാരാളം വെള്ളം കുടിക്കുക പോഷക സമൃദ്ധമായ ആഹാരം കഴിക്കുക ആവശ്യത്തിന് വിശ്രമിക്കുക.
പൊതുസ്ഥലത്ത് തുപ്പുക, മൂക്കുപിഴിഞ്ഞിടുക എന്നിവ ചെയ്യാതിരിക്കുക.
പുറത്തു പോയി വന്നാൽ കൈയ്യും മുഖവും നന്നായി സോപ്പു ഉപയോഗിച്ച് കഴുകുക.

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്